ഫുട്‌ബോള്‍ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി കുഞ്ഞ് തല, വൈറലായി ചിത്രങ്ങള്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

66

മലയാളികള്‍ക്ക് അങ്ങനെയൊന്നും കൈവിട്ടു കളയാന്‍ കഴിയില്ല ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ നടി ശാലിനിയെ. മലയാളത്തില്‍ തുടരെത്തുടരെ നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം . ആ സമയത്ത് ഇറങ്ങിയ ശാലിനി ചിത്രങ്ങള്‍ എല്ലാം ഹിറ്റായിട്ടുണ്ട്.

Advertisements

എന്നാല്‍ തമിഴ് താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു ഈ നടി. എങ്കിലും നടിയോടുള്ള പ്രേക്ഷകരുടെ ആരാധനയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ശാലിനി ഒന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ തന്റെ കുടുംബജീവിതം ആസ്വദിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നടി.

Also Read: മമ്മൂട്ടി കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു! ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കുള്ള സര്‍പ്രൈസ് കാത്ത് ആരാധകര്‍

രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കും. അനൗഷ്‌ക എന്നും അദ്വിക്ക് എന്നുമാണ് മക്കളുടെ പേര്. ഇപ്പോഴിതാ അദ്വിക്കിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്. കുഞ്ഞ് തലയ്ക്ക് ഫുട്‌ബോള്‍ എന്നാല്‍ ഭ്രാന്താണ്.

ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിരിക്കുകയാണ് അദ്വിക്ക്. അദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Also Read: നിരവധി നടിമാരുടെ പേരിനൊപ്പം ജിപിയുടെ പേര് വന്നിട്ടുണ്ട്, ഒടുവില്‍ ഗോപികയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഗോവിന്ദ് പത്മസൂര്യ

ഈ ചിത്രങ്ങളിലെല്ലാം ശാലിനിയും മകനൊപ്പം നില്‍ക്കുന്നത് കാണാം. നേരത്തെ ചെന്നൈ എഫ്‌സിയുടെ ഫുട്‌ബോള്‍ മത്സരം കാണാന്‍ ശാലിനിക്കൊപ്പമെത്തിയ അദ്വിക്കിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

Advertisement