മമ്മൂട്ടി കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു! ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കുള്ള സര്‍പ്രൈസ് കാത്ത് ആരാധകര്‍

687

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍ താരം മമ്മൂട്ടി. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായെത്തി വിസ്മയിപ്പിച്ച അദ്ദേഹം ഇപ്പോഴിതാ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ മികച്ച സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ്.

മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച സിനിമകള്‍ സമ്മാനിക്കുകയും ചെയ്തിരിക്കുകയാണ്. അടുത്തകാലത്തായി ബോക്‌സോഫീസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നില്‍ക്കുന്നവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച സിനിമകള്‍.

Advertisements

ഇതിനിടെ ആരാധകരെ ആവേശഭരിതരാക്കി ഇപ്പോള്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ അറിയിപ്പാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 24 രാവിലെ 8 മണിക്ക് ഉണ്ടാകുമെന്നാണഅ അറിയിപ്പ്.

ALSO READ- ആദ്യം കുട്ടികളുടെ സിനിമയായിരുന്നു; പിന്നെ നായകനായി പൃഥ്വിരാജ് വരാമെന്ന് ഏറ്റു; ഒടുവില്‍ നായകനായത് ദുല്‍ഖര്‍ സല്‍മാനും വെളിപ്പെടുത്തി ലാല്‍ ജോസ്

മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. 2021ലാണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. തുടര്‍ന്ന് റോഷാക് (2022), നന്‍പകല്‍ നേരത്ത് മയക്കം (2022), കണ്ണൂര്‍ സ്‌ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നിവ മമ്മൂട്ടി കമ്പനിയിലൂടെ ഒരുങ്ങി.

ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയങ്ങളില്‍ ഒന്നാണ്. ഈ ചിത്രം വലിയ ഹൈപ്പിലെത്തിയ ലിയോയുടെ റിലീസിനിടയിലും 130ല്‍ അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ALSO READ- ആനിക്ക് പകരം വന്ന നായികയെ കാണാന്‍ ഓടിച്ചെന്നു; വന്നിറങ്ങിയത് ഭീമന്‍ രഘു; മമ്മൂട്ടി ഞെട്ടിയ കഥ പറഞ്ഞ് മുകേഷ്

കണ്ണൂര്‍ സ്‌ക്വാഡ് നാലാം വാരത്തിലാണ് പ്രദര്‍ശനം തുടരുന്നത്. തിരുവനന്തപുരത്ത് മാത്രം പത്തോളം തിയറ്ററുകളിലാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു കൊണ്ട് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 75 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. നാലാം വാരം പൂജ ഹോളിഡേയ്‌സില്‍ മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Advertisement