കല്യാണം കഴിക്കാന്‍ നല്ല പ്രഷറുണ്ടായിരുന്നു, വീട്ടില്‍ നിന്നും ഇറങ്ങിയോടാന്‍ പറ്റില്ലല്ലോ, ആകെ പെട്ടുപോയിരുന്നു, ജിപി പറയുന്നു

1416

കഴിഞ്ഞ ദിവസമായിരുന്നു അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു സൂചന പോലും നല്‍കാതെയാണ് ആ സര്‍പ്രൈസ് വാര്‍ത്ത ജിപി പുറത്തുവിട്ടത്.

Advertisements

നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ ഗോവിന്ദ് എന്ന എന്ന ജിപിയുടെ പേര് നിറഞ്ഞിരുന്നു. പല നടിമാരുടെ പേര് ചേര്‍ത്തുകൊണ്ട് ജിപി വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് വന്നത്. എന്നാല്‍ അതിലൊന്നും ജിപി പ്രതികരിച്ചിരുന്നില്ല.

Also Read: മമ്മൂട്ടി കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു! ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കുള്ള സര്‍പ്രൈസ് കാത്ത് ആരാധകര്‍

അഷ്ടമി ദിനത്തിലാണ് ഗോപികയുടെയും ജിപിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ജിപി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മുമ്പ് ജിപി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിക്കുകയാണ്. മുപ്പത് വയസ്സ് കഴിഞ്ഞുവെന്ന് വെച്ച് തനിക്ക് പേടിയൊന്നുമില്ലെന്നും താന്‍ ആര്‍ക്കും പിടികൊടുക്കാതെ നടക്കുകയല്ലെന്നും തന്റെ വീട്ടില്‍ നിന്നും കല്യാണത്തിന് നല്ല പ്രഷറുണ്ടെന്നും ജിപി പറയുന്നു.

Also Read: ആദ്യം കുട്ടികളുടെ സിനിമയായിരുന്നു; പിന്നെ നായകനായി പൃഥ്വിരാജ് വരാമെന്ന് ഏറ്റു; ഒടുവില്‍ നായകനായത് ദുല്‍ഖര്‍ സല്‍മാനും വെളിപ്പെടുത്തി ലാല്‍ ജോസ്

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് താന്‍ കരുതിയത് തന്റെ വിവാഹം അപ്പോള്‍ നടക്കുമെന്നായിരുന്നു. കാരണം വീട്ടില്‍ കുടുങ്ങിയ സമയമായിരുന്നുവെന്നും എവിടെയും ഇറങ്ങി ഓടാനും പറ്റില്ലായിരുന്നുവെന്നും ഓരോ മാട്രിമോണിയല്‍ സൈറ്റും തുറന്നുവെച്ചിച്ച് ഈ കുട്ടി കൊള്ളാം ആ കൊച്ച് കൊള്ളാം എന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ശരിക്കും പെട്ട അവസ്ഥയായിരുന്നുവെന്നും ജിപി പറയുന്നു.

Advertisement