രജനികാന്തിനും കമലിനും ഒപ്പം അഭിനയിക്കുന്ന എന്റെ മകൾ ഇവനൊപ്പം ഡാൻസ് ചെയ്യാനോ? മീനയെ സ്‌റ്റേജിൽ നിന്നും ഇറക്കി അമ്മ; അജിത്ത് നാണംകെട്ട ആ നിമിഷം

1042

അമരവാതി എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തിന് ലഭിച്ച താരമാണ് അജിത്ത്. നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിരുന്ന അജിത്തിന് പിന്നീട് വഴിത്തിരിവായത് വാൻമതി എന്ന ചിത്രമാണ്. ഈ ചിത്രം ഹിറ്റായതോടെ തുടരെ വിജയ ചിത്രങ്ങൾ അജിത്തിനെ തേടി വന്നു. പിന്നീട് അജിത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രമായി ദേവയാനിക്കൊപ്പം നായകനായി എത്തിയ കാതൽ കോട്ടൈ എന്ന സിനിമ.

ഈ ചിത്രം വലിയ വിജയമായതോടെ കരിയർ മാറിമറിയുമെന്ന ഘട്ടം വന്നപ്പോഴാണ് അജിത്തിന് ബൈക്ക് അപകടം സംഭവിച്ചത്. മുതുകിന് ചില വലിയ ഓപ്പറേഷനുകൾ നടത്തേണ്ടതായി വന്നതോടെ പല പ്രോജക്ടുകളും നിർത്തിവെയ്‌ക്കേണ്ടതായി വന്നു.

Advertisements

ഇങ്ങനെ, ആനന്ദ പൂങ്കാറ്റ് എന്ന താരം കമ്മിറ്റ് ചെയത ചിത്രം ഒഴിവാക്കേണ്ട അവസ്ഥ വരികയായിരുന്നു. എന്നാൽ, അന്നത്തെ സൂപ്പർ താരം കാർത്തിക്കിന് ഒപ്പം അജിത് വരുന്നു എന്ന വാർത്ത ജനങ്ങൾ ഏറ്റെടുത്തിരുന്നു, അതിന് പിന്നാലെയായിരുന്നു അപകടം.

ALSO READ- പുഴു പിടയുന്ന പോലെ കിടന്നു പിടയും, ശർദ്ദിയും തലകറക്കവും വേറെ; അതിജീവനം പറഞ്ഞ് ആലിസ് ക്രിസ്റ്റി

അജിത്ത് തനിക്ക് ആ സിനിമ നഷ്ടപ്പെടും എന്ന ഘട്ടം എത്തിയപ്പോൾ ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേറ്റ് വന്ന് ആ സിനിമയിൽ അഭിനയിച്ചു. സിനിമ വൻവിജയമാവുകയും ചെയ്തു. എന്നും സാഹസികമായ കാര്യങ്ങൾ ചെയ്യുന്നതിൽ മുന്നിലാണ് അജിത്.

എന്നാൽ താരത്തിന് വിജയമുള്ള കരിയറിനിടക്കും താരത്തെ ഏറെ വിഷമിപ്പിക്കുന്ന സംഭവങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട്. വലിയൊരു അപമാനം തന്നെ അജിത്തിന്റെ കരിയറിൽ ഉണ്ടായി. സംഭവം ഇങ്ങനെ: അന്ന് അജിത്ത് വളർന്നുവരുന്ന യുവ താരം ആണ്. വലിയ അവാർഡ് ഷോകൾ ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു മാധ്യമ പുരസ്‌കാര നിശയിൽ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം അജിത്തിനായിരുന്നു.

നടി മീനയായിരുന്നു അവാർഡ് സമ്മാനിക്കുന്നത്. അന്നത്തെ ടോപ് നടിയായിരുന്നു മീന. അന്നത്തെ സൂപ്പർതാരങ്ങളായിരുന്ന രജനികാന്ത്, കമൽ ഹസൻ തുടങ്ങിയവർക്ക് ഒപ്പമായിരുന്നു താരം അഭിനയിച്ചിരുന്നത്.

അതുകൊണ്ട് തന്നെ സീനിയർ താരത്തിന്റെ ബഹുമാനം മീനയ്ക്ക് ലഭിച്ചിരുന്നു. സമ്മാനം കൊടുക്കാനായി മീന സ്റ്റേജിലേക്ക് കയറിയപ്പോൾ അവതാരകൻ അജിത്തിനൊപ്പം രണ്ട് ചുവട് വയ്ക്കാനായി ആവശ്യപ്പെട്ടു. അജിത്തും ചിരിച്ച് സന്തോഷത്തോടെ ഡാൻസിന് തയ്യാറായി നിൽക്കുകയായിരുന്നു.

ALSO READ-അവിടെ വെച്ച് ഭക്തിഗാനം കേട്ടുകൊണ്ട് അയാൾ എന്നോട് സെ ക് സ് ആവശ്യപ്പെട്ടു, നിർമ്മാതാവ് തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവ നടി

പെട്ടന്ന് സദസ്സിൽ നിന്ന് നിർത്ത്, നിർത്ത് എന്ന് അലറികൊണ്ട് ഒരു സ്ത്രീ സ്റ്റേജിലേക്ക് കയറി വന്നു. അത് മീനയുടെ അമ്മയായിരുന്നു. ‘രജനികാന്തിനും കമലിനും ഒപ്പമൊക്കെ അഭിനയിക്കുന്ന എന്റെ മകൾ ഇവനൊപ്പം ഡാൻസ് ചെയ്യാനോ എന്ന് ചോദിച്ച് മീനയെ വലിച്ചിറക്കി കൊണ്ടുപോയി.’

ഈ സമയത്ത് വിടൂ മമ്മീ എന്ന് മീന പറയുന്നുണ്ടായിരുന്നു. അജിത് നേരിട്ട ഏറ്റവും വലിയ അപമാനം അതായിരുന്നു. എന്നാൽ പിന്നീട് നാളുകൾ കഴിഞ്ഞപ്പോൾ അജിതത് വലിയ താരമായി. അതേ മീന അജിത്തിന്റെ നായികയായും രണ്ട് മൂന്ന് സിനിമകളിൽ അഭിനയിച്ചു. അതിന് ശേഷം അവാർഡ് നിശകളിൽ അജിത് പങ്കെടുക്കാറില്ല.

Advertisement