പുഴു പിടയുന്ന പോലെ കിടന്നു പിടയും, ശർദ്ദിയും തലകറക്കവും വേറെ; അതിജീവനം പറഞ്ഞ് ആലിസ് ക്രിസ്റ്റി

2752

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് ആലിസ് ക്രിസ്റ്റി. താരം സോഷ്യൽമീഡിയയിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ ആലിസ് പങ്കിടാറുണ്ട്.

ഇപ്പോഴിതാ പീരിയഡ് സമയത്തെ അനുഭവങ്ങളും താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളും തുറന്നുപറയുകയാണ് ആലിസ്. തന്നോട് ആരാധകരിൽ ചിലർ സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് പീരിയഡ് സമയത്ത് എങ്ങനെ ഷൂട്ടിംഗും മറ്റും കൈകാര്യം ചെയ്യുമെന്ന്. തനിക്ക് ചെറുപ്പം മുതൽ തന്നെ പിരീഡ്‌സ് ആകുമ്പോൾ അസഹ്യമായ വയറ് വേദന ആയിരുന്നെന്ന് ആലിസ് പറയുന്നു.

Advertisements

താൻ പുഴു പിടയുന്ന പോലെ കിടന്നു പിടയുന്ന അവസ്ഥയിലാകും ഒപ്പം ശർദ്ദിയും തലകറക്കവും വേദന കൊണ്ട് പുളഞ്ഞുപോകുന്ന അവസ്ഥ ആയിരുന്നു എപ്പോഴും. ചിലരൊക്കെ ക്ഷീണം കാരണം ഉറങ്ങി പോകും, എന്നാൽ വേദന കൊണ്ട് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു തനിക്കെന്നാണ് ആലിസ് പറയുന്നത്.

ALSO READ- അവിടെ വെച്ച് ഭക്തിഗാനം കേട്ടുകൊണ്ട് അയാൾ എന്നോട് സെ ക് സ് ആവശ്യപ്പെട്ടു, നിർമ്മാതാവ് തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവ നടി

ആകെ ഒരു ബഹളം ആയിരുന്നു വീട്ടിൽ. സ്‌കൂൾ സമയത്ത് അനുഭവിച്ച വേദനയുടെ അത്രയും ഇല്ലായിരുന്നു എങ്കിലും, കോളേജ് കാലഘട്ടത്തിലും വേദനയ്ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. കോളേജിൽ വച്ചാണ് പിരീഡ്സ് ആകുന്നത് എങ്കിൽ പിന്നെ അവിടെ ഇരിക്കാൻ ആകാത്ത അവസ്ഥ ആയിരുന്നെന്നും താരം പറഞ്ഞു.

എനിക്ക് പെട്ടെന്ന് ബിപി ലോ ആവുകയും, എനിക്ക് വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിലും ആകുമായിരുന്നു. അതുകൊണ്ട് തന്നെ തലകറക്കം ആയിരുന്നു മെയിൻ പ്രശ്‌നം. സ്‌കൂൾ കാലഘട്ടങ്ങളിൽ ഒക്കെ ബസ് സ്റ്റോപ്പിൽ വരെ തല കറങ്ങി വീണിട്ടുണ്ടെന്നും ആലീസ് പറഞ്ഞു.

തനിക്ക് ഇപ്പോഴും വേദനയുണ്ട്. എന്നാലും മരുന്ന് ഒക്കെ എടുത്തു കഴിയുമ്പോൾ വേദനയ്ക്ക് ഇത്തിരി ശമനം ഉണ്ടാകും. കാര്യങ്ങൾ ഒന്നും പ്രോപ്പർ ചെയ്യാൻ ആകില്ല. ഷൂട്ടിന് ഒന്നും പോകാൻ പറ്റാത്ത അവസ്ഥ പോലും ഉണ്ടാകാറുണ്ടെന്നും താരം പവിശദീകരിച്ചു.

ALSO READ- മുടി പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവും, ഗർഭിണി ആയിരുന്നപ്പോൾ വയറിൽ ചവിട്ടി, വേദനകൊണ്ട് കരഞ്ഞപ്പോൾ നീ ഒരു മികച്ച നടിയാണെന്ന് പറഞ്ഞ് കളിയാക്കി: മുകേഷിന് എതിരെ സരിത പറഞ്ഞത് കേട്ടോ

സ്‌കൂളിൽ ഒക്കെ ആയിരുന്നപ്പോൾ ലീവ് എടുക്കാം, ടീച്ചറോട് പറയാം. ഇപ്പോൾ അങ്ങനെ അല്ലല്ലോ, ഷൂട്ട് അങ്ങനെ അല്ലല്ലോ. എങ്കിലും വയ്യ എന്ന് പറഞ്ഞാൽ റെസ്റ്റ് എടുക്കാനൊക്കെ സമയം തരും. പക്ഷെ വയ്യാതെ ആയാൽ തീരെ അവശതയിലേക്ക് എത്തുാറുണ്ടെന്നും ആലിസ് വ്യക്തമാക്കി.

ഈ സമയത്ത് ഹൈജീൻ ആയി ശരീരം സൂക്ഷിക്കണം. ഹോട്ട് വാട്ടർ ബാഗ് യൂസ് ചെയ്യുന്ന ആളുകൾ ഇടവിട്ട് ചെയ്യണം. പെയിൻ കില്ലർ എടുക്കാതെ തനിക്ക് പറ്റില്ല. എങ്കിലും എടുത്തു കഴിഞ്ഞാൽ തനിക്ക് വലിയ ക്ഷീണം ആയിരിക്കും എന്നും ആലീസ് പറയുന്നു.

പാഡ്, ഹോട്ട് വാട്ടർ ബാഗ്, പെയിൻ കില്ലർ, ഇത്രയും നമ്മൾ ബാഗിൽ കരുതിയാൽ തന്നെ പകുതി ടെൻഷൻ കുറയും. പിരീഡ്സ് ടൈമിൽ നല്ല ഹൈജീനിക് ആയിരിക്കാൻ ശ്രമിക്കണം എന്നും ആലീസ്. വ്യക്തമാക്കി.

Advertisement