മുടി പിടിച്ച് വലിച്ചിഴച്ച് കൊണ്ടു പോവും, ഗർഭിണി ആയിരുന്നപ്പോൾ വയറിൽ ചവിട്ടി, വേദനകൊണ്ട് കരഞ്ഞപ്പോൾ നീ ഒരു മികച്ച നടിയാണെന്ന് പറഞ്ഞ് കളിയാക്കി: മുകേഷിന് എതിരെ സരിത പറഞ്ഞത് കേട്ടോ

2844

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും ഇപ്പോൾ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമാണ് മുകേഷ്. നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരം കൊല്ലം എംഎൽഎ കൂടിയാണ്. മുൻകാല നായിക നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിച്ചത്.

മുകേഷും സരിതയും 1988 ൽ ആയിരുന്നു വിവാഹിതർ ആയത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെ ആയിരുന്നു ആരാധകർ കേട്ടത്. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്.

Advertisements

മുകേഷ് രണ്ടാമത് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചു എങ്കിലും സരിത രണ്ടാമത് വിവാഹിത ആയില്ല. അതേ സമയം മേതിൽ ദേവികയും മുകേഷും ആയിള്ള വിവാഹ ബന്ധവും വേർപിരിഞ്ഞിരുന്നു. എന്നാൽ മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത എതിർത്തിരുന്നു. ഇപ്പോളിതാ മുകേഷ് ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് സരിത തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമായി മാറുന്നത്.

Also Read
മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിവാഹ ജീവിതം നയിച്ചിരുന്ന കാലത്ത് താൻ ഗർഭിണിയാണെന്ന് പോലും പരിഗണിക്കാതെ മുകേഷ് വയറിന് ചവിട്ടിയതിനെ കുറിച്ചും വേദന കൊണ്ട് പുളഞ്ഞതിനെ കുറിച്ചും ഒക്കെ സരിത തുറന്നു പറയുന്നു. താനുമായി കുടുംബ ജീവിതം നയിക്കുന്ന സമയത്തും മറ്റ് അവിഹിത ബന്ധങ്ങൾ മുകേഷിന് ഉണ്ടായിരുന്നുവെന്നും നടന്റെ അച്ഛൻ ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ആദ്യം ആരേയും ഒന്നും അറിയിച്ചിരുന്നില്ലെന്നും സരിത പറയുന്നു.

അർധരാത്രി മദ്യപിച്ച് കയറി വരും വൈകിയതിനെ കുറിച്ച് ചോദിച്ചാൽ മുടി പിടിച്ച് വലിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യും. വളരെ ചീപ്പായ കാര്യമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുമ്പിൽ വെച്ചുപോലും ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നത് മുതലാണ് അവരുടെ വീട്ടിലേക്ക് പോകുന്നത് സരിത അവസാനിപ്പിച്ചത്.

ഓഡിറ്ററെ കണ്ട് അക്കൗണ്ട്‌സ് നോക്കി എല്ലാ വർഷവും തന്റേയും മുകേഷിന്റേയും ടാക്‌സ് അടയ്ക്കുമായിരുന്നു എന്നും സരിത പറഞ്ഞു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും നടി പറഞ്ഞു. എന്റെ മോൻ ശരിയല്ലെന്ന് എനിക്ക് അറിയാം. നീ എന്താണ് അനുഭവിക്കുന്നത് എന്നും എനിക്ക് അറിയാം.

പക്ഷെ ഇതൊന്നും മീഡിയയിൽ വരരുതെന്ന് എയർപോട്ടിൽ കൂട്ടാൻ വന്നപ്പോൾ കൈയ്യിൽ പിടിച്ച് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറഞ്ഞു. മകന് അഞ്ച് വയസുള്ളപ്പോൾ മഞ്ഞപ്പിത്തം വന്നു. അത് പറയാൻ ഞാൻ മുകേഷിനെ വിളിച്ചപ്പോൾ നീ എന്നെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുകയാണോ എന്നാണ് ചോദിച്ചത്. അത് പറയുമ്പോൾ എന്റെ കൈ വിറയ്ക്കുകയായിരുന്നു. കാരണം ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Also Read
ഭർത്താവും മകളുമില്ലാതെ കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് ഭാമ, അവരെവിടെ എന്ന് ആരാധകർ, കിറുകൃത്യം മറുപടിയുമായി നടി

അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം വന്നുവെന്ന് അറിയുമ്പോൾ അച്ഛന് ഫീലിങ്‌സ് വരണ്ടേ. ഗർഭിണി ആയിരുന്നപ്പോൾ എന്റെ വയറിൽ ചവിട്ടിയിരുന്നു. വേദനകൊണ്ട് കരയുമ്പോഴും നീ ഒരു മികച്ച നടിയാണെന്നാണ് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞു കൊണ്ടിരുന്നത്.

ഒമ്പതാം മാസത്തിൽ വയറും വെച്ച് കാറിൽ കയറാൻ ശ്രമിച്ചപ്പോൾ മനപ്പൂർവം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാൽ ഞാൻ തടഞ്ഞ് വീഴുകയും ചെയ്തിരുന്നു. തുടർച്ചയായി അദ്ദേഹം എന്തെങ്കിലും ഇത്തരത്തിൽ ചെയ്തു കൊണ്ടിരിക്കും എന്ന് താൻ അനുഭവിച്ച പീഡനങ്ങൾ ഓർത്തെടുത്ത് വിങ്ങിപ്പൊട്ടി കൊണ്ട് സരിത പറയുന്നു.

അതേ സമയം രണ്ട് ആൺമക്കളും ഇപ്പോൾ സരിതയുടെ സംരക്ഷണയിൽ ആണ് കഴിയുന്നത്. എല്ലാവരും വിദേശത്ത് സെറ്റിൽഡാണ്. സരിതയുടെ വിശേഷങ്ങൾ നടനും ഡോക്ടറുമായ മകൻ ശ്രാവൺ പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.

Also Read
കാമുകിയുടെ സന്ദേശങ്ങൾ ഭർത്താവിന്റെ ഫോണിലേക്ക് വരുന്നത് കണ്ട് ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ: മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ് വീണ്ടും വൈറൽ

Advertisement