സിനിമയില്‍ അവസരം കിട്ടാന്‍ മമ്മൂക്ക വരെ അങ്ങനെ ചെയ്യുന്നുണ്ട്, പിന്നെ എനിക്കെന്താ ചെയ്താല്‍, തുറന്നടിച്ച് അജ്മല്‍ അമീര്‍

251

മലയാളത്തിലും തമിഴിലുമായി തിളങ്ങിയ നടനായിരുന്നു അജ്മല്‍ അമീര്‍. എന്നാല്‍ ഇപ്പോള്‍ താരം അത്രത്തോളം സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ സിനിമാജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അജ്മല്‍ അമീര്‍.

Advertisements

തനിക്ക് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അതിന്റെ സംവിധായകരെ വിളിച്ച് സംസാരിക്കാറുണ്ടെന്നും താന്‍ മാത്രമല്ല മമ്മൂട്ടി വരെ അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും അജ്മല്‍ പറയുന്നു.

Also Read: വിവാഹശേഷം സന്തോഷ വാര്‍ത്തയുമായി മാളവികയും തേജസും, ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍, ആശംസാപ്രവാഹം

അദ്ദേഹമൊക്കെ അങ്ങനെ ചെയ്യുമ്പോള്‍ നമ്മളൊക്കെ ഒന്നുമല്ലല്ലോ. അതുകൊണ്ട് നമുക്കും ചെയ്യാമെന്നും താനും ഇവിടെയുണ്ടെന്നും തനിക്കും അവരുടെ കൂടെ സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അങ്ങനെ കോള്‍ ചെയ്യുന്നതിലൂടെ അവരെ അറിയിക്കാന്‍ കഴിയുമെന്നും അജ്മല്‍ പറയുന്നു.

ഇപ്പോള്‍ താന്‍ ഓരോ സംവിധായകരുടെയും നമ്പര്‍ തേടിപ്പിടിച്ച് കോള്‍ ചെയ്യാറുണ്ട്. തനിക്ക് അവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുമെന്നും പിന്നീട് അവരും തന്നെ വിളിക്കുമെന്നും സിനിമകള്‍ ചെയ്യാന്‍ ശരിക്കും പറഞ്ഞാല്‍ ഒരു ഗോഡ് ഫാദറിന്റെ ആവശ്യമില്ലെന്നും അജ്മല്‍ പറയുന്നു.

Also Read: ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാല്‍ മതി, ആ സിനിമയില്‍ അഭിപ്രായം പറയാന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യക്ക് എന്ത് അവകാശം, രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്

സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനെ ഇഷ്ടപ്പെട്ടാല്‍ മതി. നമ്മുടെ ആഗ്രഹം സത്യസന്ധമാണെങ്കില്‍ ഉറപ്പായും നമുക്ക് സിനിമയില്‍ അവസരം കിട്ടുമെന്നും അതിന് വേണ്ടി ശരിയായ വഴിയിലൂടെ നീങ്ങണമെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement