ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാല്‍ മതി, ആ സിനിമയില്‍ അഭിപ്രായം പറയാന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യക്ക് എന്ത് അവകാശം, രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്

2809

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്‍, പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു.

Also Read: നല്‍കിയത് വളരെ പ്രാധാന്യമുള്ള വേഷങ്ങള്‍, പ്രശസ്ത ദക്ഷിണേന്ത്യന്‍ ബാനറുകളുടെ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങി അമ്രിന്‍, ബാഡ് ബോയിക്ക് ശേഷം തേടിയെത്തിയത് കൈനിറയെ ചിത്രങ്ങള്‍

മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. തന്റെ പുതിയ വിശേഷങ്ങളും ഭാര്യയ്ക്കും മകനുമൊപ്പമുള്ള ഫോട്ടകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

25 വര്‍ഷമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചാക്കോച്ചനെതിരെ ആദ്യമായിട്ടായിരുന്നു ഒരു നിര്‍മ്മാതാവ് പരാതിയുമായി എത്തിയത്. പണം വാങ്ങിയിട്ട് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ലെന്നായിരുന്നു പരാതി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്ക് എന്ത് സ്ഥാനം. നിങ്ങളുടെ ചിത്രത്തിന്റെ റോ ഫൂട്ടേജ് കണ്‍സള്‍ട്ടിങ് കമ്പനിക്ക് കാണാന്‍ കൊടുക്കാന്‍ അവര്‍ പറഞ്ഞാല് നിങ്ങള്‍ക്ക് ആ പണി നിര്‍ത്തി മാഡമെന്ന് പറഞ്ഞൂടെയെന്നും നിന്റെ പണി നോക്കിയാല്‍ മതിയെന്നും ഭര്‍ത്താവിനും കുട്ടിക്കും ഭക്ഷണം ഉണ്ടാക്കിയിരുന്നാല്‍ പോരെയെന്ന് ചോദിക്കാമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read: ബിഗ് ബോസ് ഹൗസിലെ പരാതിക്ക് പരിഹാരം, അഖിലിന് നല്‍കാന്‍ തൈരുമായെത്തി ശോഭ, അമ്പരന്ന് ആരാധകര്‍

അവരോട് സിനിമയുടെ റോ ഫൂട്ടേജ് ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ ഇടപെടേണ്ടെന്ന് കുഞ്ചാക്കോ ബോബന് പറയാമായിരുന്നുവെന്നും സംവിധായകനും നിര്‍മ്മാതാവിനും അത് പറയാന് ധൈര്യമുണ്ടായില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement