വിവാഹശേഷം സന്തോഷ വാര്‍ത്തയുമായി മാളവികയും തേജസും, ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍, ആശംസാപ്രവാഹം

12830

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്.

Advertisements

ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.

Also Read: ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാല്‍ മതി, ആ സിനിമയില്‍ അഭിപ്രായം പറയാന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യക്ക് എന്ത് അവകാശം, രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്

ഇതിന് ശേഷം തായ്‌ലന്‍ഡിലേക്കായിരുന്നു ഇരുവരും ഹണിമൂണ്‍ പോയത്. ഇവിടുത്തെ വിശേഷങ്ങളെല്ലാം മാളവിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് ശേഷം ദുബായിയിലേക്ക് മടങ്ങിയിരിക്കുകയാണ് മാളവികയും തേജസും.

ഇപ്പോഴിതാ വലിയ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മാളവിക. യൂട്യൂബില്‍ വണ്‍മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സായിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലായിരുന്നു തേജസും കുടുംബവുമാക്കെ. ഇതിന്റെ വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്.

Also Read: നല്‍കിയത് വളരെ പ്രാധാന്യമുള്ള വേഷങ്ങള്‍, പ്രശസ്ത ദക്ഷിണേന്ത്യന്‍ ബാനറുകളുടെ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങി അമ്രിന്‍, ബാഡ് ബോയിക്ക് ശേഷം തേടിയെത്തിയത് കൈനിറയെ ചിത്രങ്ങള്‍

അതേസമയം, ഈ സന്തോഷ നിമിഷത്തില്‍ തന്റെ അമ്മയെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും തനിക്ക് ഈ ഭാഗ്യം തന്നത് പ്രേക്ഷകരാണെന്നും ഒത്തിരി സന്തോഷമുണ്ടെന്നും മാളവിക പറയുന്നു. മാളവികയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍. ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇനിയും മുന്നേറണമെന്നും ആരാധകര്‍ പറയുന്നു.

Advertisement