മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ് നടി താര കല്യാണും മകള്‍ സൗഭാഗ്യയും. ഒരു അമ്മ- മകള്‍ എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഇരുവരും കഴിയുന്നത്. താര കല്യാണ്‍ സിനിമയിലും സീരിയലുമായി തിരക്കിലാണ്.
എന്നാല്‍ മകള്‍ സൗഭാഗ്യ സോഷ്യല്‍മീഡിയയിലെ താരമാണ്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ ഇവര്‍ ഇടക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെ കുറിച്ചായിരുന്നു സൗഭാഗ്യ വീഡിയോയില്‍ പറയുന്നത്. അച്ഛന്റെ വിയോഗവും ആദ്യ പ്രണയബന്ധം തകര്‍ന്നതുമെല്ലാം സൗഭാഗ്യ പറയുന്നുണ്ട്.
തന്റെ ആദ്യ പ്രണയബന്ധം ദുരന്തമായിരുന്നുവെന്നും തന്റെ ജീവിതം തകര്‍ത്തിരുന്നുവെന്നും അതില്‍ നിന്നും റിക്കവറാവുന്നതിന് മുമ്പായിരുന്നു അച്ഛന്റെ വിയോഗമെന്നും എല്ലാം കൂടെ ഒന്നിച്ചായപ്പോള്‍ ജീവിതം നഷ്ടമാകുന്നത് പോലെ തോന്നിയിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.
എങ്ങനെയാണ് ആ സംഭവങ്ങളെ അതിജീവിച്ചതെന്ന് തനിക്കറിയില്ല. ആരെങ്കിലും ചോദിച്ചാല്‍ നല്‍കാന്‍ ഒരു ടിപ്പ് പോലുമില്ലെന്നും സൗഭാഗ്യ പറയുന്നു. അച്ഛനെ തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു, ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു പെണ്ണായി ജനിക്കണമെന്നും തന്റെ മകളായി ജനിക്കണമെന്നും അച്ഛന്‍ എപ്പോഴും പറയുമായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു.
ഒരുപക്ഷേ തന്റെ മോളായി അച്ഛന്‍ ജനിച്ചതാകാം. അങ്ങനെ തന്നെ വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അങ്ങനെ എല്ലാവരും പറയുന്നത് കേള്‍ക്കാന്‍ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും സൗഭാഗ്യ പറയുന്നു.