നല്‍കിയത് വളരെ പ്രാധാന്യമുള്ള വേഷങ്ങള്‍, പ്രശസ്ത ദക്ഷിണേന്ത്യന്‍ ബാനറുകളുടെ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങി അമ്രിന്‍, ബാഡ് ബോയിക്ക് ശേഷം തേടിയെത്തിയത് കൈനിറയെ ചിത്രങ്ങള്‍

112

തെന്നിന്ത്യന്‍ സിനിമയിലൂടെ എത്തി ബോളിവുഡില്‍ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അമ്രിന്‍ ഖുറേഷി. രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ബാഡ് ബോയ് എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുവെച്ചത്.

Advertisements

ബാഡ് ബോയില്‍ മികച്ച പ്രകടനമായിരുന്നു അമ്രിന്‍ കാഴ്ചവെച്ചത്. പ്രേക്ഷകരുടെ പ്രശംസ നേടിയ അമ്രിന്റെ അഭിനയ മികവ് ഏവരും തിരിച്ചറിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു താരം.

Also Read: ബിഗ് ബോസ് ഹൗസിലെ പരാതിക്ക് പരിഹാരം, അഖിലിന് നല്‍കാന്‍ തൈരുമായെത്തി ശോഭ, അമ്പരന്ന് ആരാധകര്‍

മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ മിഡ് ഡേ ഷോബിസ്‌ഐക്കണ്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അമ്രിന്‍. ഇതിന് പിന്നാലെ വമ്പന്‍ അവസരങ്ങളാണ് അമ്രിനെ തേടിയെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലും അമ്രിന് നല്ല അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്.

തങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളിലെ നായികയായി അമ്രിനെ സമീപിച്ചിരിക്കുകയാണ് നാല് പ്രോഡക്ഷന്‍ കമ്പനികള്‍. ഇവരുമായുള്ള കരാറില്‍ താരം ഒപ്പുവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

Also Read: പല സീരിയൽ താരങ്ങളും അവിഹിത ബന്ധം പുലർത്തുന്നവരാണ്, പലതും താൻ നേരിട്ട് കണ്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സീരിയൽ നടി ശ്വേത

ദക്ഷിണേന്ത്യയിലെ വലിയ ബാനറുകളാണ് തന്നെ സമീപിച്ചിരിക്കുന്നത്. അവരുടെ സിനിമകളില്‍ വളരെ പ്രാധാന്യമുള്ള വേഷമാണ് തനിക്ക് ഓഫര്‍ ചെയ്തതെന്നും അവരുമായി കരാറില്‍ ഒപ്പുവെക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇനി തന്റെ ലക്ഷ്യം എന്നത് കഴിവ് ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുക എന്നതാണെന്നും ഇതില്‍ ചില സിനിമകള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യുമെന്നും താരം പറയുന്നു.

Advertisement