‘നിങ്ങളുടെ സ്‌നേഹം എന്നെ ശക്തമായി വേ ദ നിപ്പിച്ചു, എന്നെ ത ല്ലി’; മ്യൂസിക് വീഡിയോ റിലീസിന് പിന്നാലെ നടി ആകാൻഷ ജീ വ നൊടുക്കി; നടൻ ഒളിവിൽ

129

ഏറെ പ്രശസ്തയായ മറ്റൊരു താരം കൂടി ജീവ നൊടുക്കിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഭോജ്പുരി നടി ആകാൻഷ ദുബെയെയാണ് വാരണാസി സാരാനാഥിലുള്ള ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ മുറിയിൽ താരത്തെ രാവിലെയോടെയാണ് മ രി ച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂ ങ്ങി മര ി ച്ച നിലയിലായിരുന്നു മൃതദേഹം. 25 കാരിയായ ആകാൻഷയുടെ മ ര ണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

താരത്തിന്റെ മുറിയിൽ നിന്നും ആത്മ ഹ ത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആകാൻഷ ദുബെയുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് ഹോട്ടൽ ജീവനക്കാരാണ് കണ്ടെത്തിയത്. ഇവരറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലേക്ക് നടി എത്തിയത്. ഭോജ്പുരി സിനിമകളിലും സോഷ്യൽ മീഡിയിലും താരമായിരുന്നു ആകാൻഷ.

Advertisements

താരത്തിന്റെ വിയോഗം ആരാധകരെ ഞെ ട്ടി ച്ചിരിക്കുകയാണ്. വാരണാസിയിൽ ഒരു ഷൂട്ടിംഗിനായി എത്തിയതായിരുന്നു ആകാൻഷ ദുബെ. ഞായറാഴ്ച രാവിലെ മേക്കപ്പ്മാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് മേക്കപ്പ്മാൻ ഹോട്ടലിലെത്തി റൂമിന്റെ വാതിൽ മുട്ടിയിട്ടും തുറക്കാതായതോടെയാണ് ഹോട്ടൽ ജീവനക്കാരുടെ സഹായം തേടിയത്.

ALSO READ- വാക്ക് പറഞ്ഞാൽ അടുത്ത നിമിഷം അത് പാലിക്കാനുള്ളതാണ്! മകനെ പോലെ നോക്കാമെന്ന് വാക്ക് പാലിച്ച് ഗണേഷ് കുമാർ; അർജുന് വീട് പണി ആരംഭിച്ചു

തുടർന്ന് മേക്കപ്പ്മാനും ഹോട്ടൽ ജീവനക്കാരും ചേർന്നു മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും അകത്തുനിന്നും പ്രതികരണം ലഭിച്ചില്ല. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നത്. ഇതോടെയാണ് നടി ആകാൻഷയെ ഫാനിൽ തൂ ങ്ങി മരിച്ച നി ല യിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസമായിരുന്നു ആകാൻഷ ദുബെ അഭിനയിച്ച മ്യൂസിക് വീഡിയോ റിലീസ് ചെയ്തത്. ഇതുകഴിഞ്ഞ് കേവലം മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് മ ര ണ വാർത്തയുമെത്തിയിരിക്കുന്നത്. ‘യേ ആരാ കഭി ഹര നഹി’ എന്ന മ്യൂസിക് വീഡിയോയിൽ ഭോജ്പുരി നടൻ പവൻ സിംഗാണ് ആകാൻഷയ്ക്ക് ഒപ്പം എത്തിയിരിക്കുന്നത്.

ALSO READ- ശ്രീനിവാസന്റെ വിവാഹത്തിന് സഹായിക്കാൻ ഭാര്യയുടെ വള വിറ്റ് പണം നൽകിയ ഇന്നസെന്റ്; സുഹൃത്തുക്കൾക്ക് താങ്ങാനാകാതെ ഈ വിയോഗം

അതേസമം, നടിയുടെ ഫോണുൾപ്പടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നടിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ കോളുകളും വാട്‌സ് ആപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി നടി വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെന്നാണ് അടുപ്പമുള്ളവരുടെ മൊഴി.

അതേസമയം, നടി മരിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് നടി ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ ആകാൻഷ ഷെയർ ചെയ്തിരുന്നു. പിന്നീടത് ഡിലീറ്റ് ചെയ്തു. അതിന് മുൻപ് താരം ശനിയാഴ്ച രാത്രി ഭോജ്പുരി ഗാനത്തിന് കണ്ണാടിക്ക് മുന്നിൽ ബെല്ലി ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. മിട്ടി എന്ന ചിത്രമാണ് നടി അവസാനം പൂർത്തീകരിച്ചത്.

നടി ആകാൻഷയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ‘പ്രണയം നിന്നോടൊപ്പമുണ്ടായിരുന്നു, പക്ഷേ നിങ്ങളുടെ സ്‌നേഹം എന്നെ ശക്തമായി വേദനിപ്പിച്ചു, എന്നെ തല്ലി’ എന്നു കുറിച്ച നടിയുടെ പഴയ ഫോട്ടോ പോസ്റ്റ് ഇപ്പോൾ വൈറലാണ്. ആരോ താരത്തിന്റെ ഹൃദയം ത കർ ത്തതാണ് മര ണത്തിന് കാരണമായതെന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം, ഇക്കഴിഞ്ഞ 2വാലന്റൈൻസ് ദിനത്തിൽ ആകാൻഷ തന്റെ സോഷ്യൽ മീഡിയ പേജിൽ സഹനടൻ സമർ സിങ്ങിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഹാപ്പി വാലന്റൈൻസ് ഡേ’ എന്ന അടിക്കുറിപ്പും നൽകിയതോടെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സൂചന. നിരവധി മ്യൂസിക് വീഡിയോകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്ന ഇരുവരും കുറച്ചു നാളായി പ്രണയത്തിലായിരുന്നു എന്നാണ് സിനിമ മേഖലയിലെ പ്രചാരണം.

അതേസമയം, ആകാൻഷയുടെ മരണം സംഭവിച്ചതിനു ശേഷം ഞായറാഴ്ച രാവിലെ മുതൽ സമർ സിങ്ങിന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്.ഇയാൾ നിലവിൽ ഒളിവലാണ്.

Advertisement