ഇപ്പോ എന്നെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞാലും കുഴപ്പമില്ല, ഉള്ളിൽ നിന്ന് എനിക്ക് വല്ലാത്ത സൗന്ദര്യം തോന്നുന്നു; മനസ്സ് തുറന്ന് സമാന്ത

395

അസുഖത്തിനും, ഇടവേളകൾക്കും ശേഷം വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ താരം സമാന്ത. ഒരു പിടി നല്ല ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ലിറ്റിൽ ടോക്‌സ് തമിഴ് ചാനലിന് സമാന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

‘എന്റെ രോഗം ശരിയായോ എന്ന് ചോദിക്കാൻ കഴിയില്ല, കാരണം അത് അങ്ങനെയാണ്. ലൈഫ് ലോങ്ങാണ് ഈ അസുഖം. ഈ സമയത്ത് എനിക്ക് കുറച്ചും കൂടി നല്ല ദിവസങ്ങൾ ലഭിച്ചിരിക്കുന്നു. ഞാനിപ്പോൾ എന്റെ ജോലികളുമായി തിരക്കിലാണ്. സിതാഡലിന്റെ ഷൂട്ടിൽ നിന്നും ഖുശിയുടെ സെറ്റിലേക്കും അവിടെ നിന്ന് ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികൾക്കുമാണ് ഞാൻ പോകുന്നത്. എനിക്കറിയില്ല ഇതിന് മാത്രം എനിക്ക് എവിടെ നിന്നാണ് ശക്തി വരുന്നതെന്ന്.

Advertisements

Also Read
‘നിങ്ങളുടെ സ്‌നേഹം എന്നെ ശക്തമായി വേ ദ നിപ്പിച്ചു, എന്നെ ത ല്ലി’; മ്യൂസിക് വീഡിയോ റിലീസിന് പിന്നാലെ നടി ആകാൻഷ ജീ വ നൊടുക്കി; നടൻ ഒളിവിൽ

അസുഖം വന്നപ്പോൾ എന്നെ പോലെ ആരോഗ്യം സംരക്ഷിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് അസുഖം വരുന്നതെന്ന് ആലോചിച്ച് ദേഷ്യമായിരുന്നു. പക്ഷെ അസുഖം എന്നെ ക്ഷമ പഠിപ്പിച്ചു. ഈ നിമിഷത്തിൽ ജീവിക്കുന്നതാണ് സന്തോഷം എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്കെതിരെ എന്ത് മോശം കമന്റ് വന്നാലും എനിക്ക് ദേഷ്യം തോന്നാറില്ല.

എന്റെ ഭംഗി പോയെന്ന് ആരെങ്കിലും മുമ്പ് പറഞ്ഞിരുന്നെങ്കിൽ അതോർത്ത് ഞാൻ സങ്കടപ്പെടുമായിരുന്നു. ഇപ്പോൾ എന്നെ കാണാൻ മുമ്പത്തെപ്പോലെ ഭമഗിയുണ്ടാവില്ല. പക്ഷെ ഉളളിൽ നിന്ന് നോക്കുമ്പോൾ എനിക്ക് സൗന്ദര്യം തോന്നുന്നു.നിലവിൽ സമാന്ത നായികയായി എത്തുന്ന ഖുശിയുടെയും, സിതാഡലിന്റെയും ഷൂട്ടിങ്ങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അസുഖ ബാധിതയായെങ്കിലും താരത്തിന്റെ വർക്കുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

Also Read
വാക്ക് പറഞ്ഞാൽ അടുത്ത നിമിഷം അത് പാലിക്കാനുള്ളതാണ്! മകനെ പോലെ നോക്കാമെന്ന് വാക്ക് പാലിച്ച് ഗണേഷ് കുമാർ; അർജുന് വീട് പണി ആരംഭിച്ചു

കരിയറിൽ തിരക്കിൽ നിൽക്കുന്ന സമാന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമാന്തയെ ബാധിച്ചത്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോഗമുക്തിയില്ല.

Advertisement