മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചത് തന്നെ വലിയ ബഹുമതി; ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി: അഖിൽ അക്കിനേനി

803

തെന്നിന്ത്യയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടി. താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ നായക കഥാപാത്രമമായി എത്തുന്നത് യുവതാരം അഖിൽ അക്കിനേനിയാണ്.

ഏജന്റ് സിനിമയിൽ റോ ചീഫായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ഒരു പ്രമോഷൻ പരിപാടിക്കിടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഖിൽ അക്കിനേനി.

Advertisements

മമ്മൂട്ടിക്ക് ചുറ്റും ഒരു പ്രത്യേക തരം ഓറയാണെന്നും അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ അക്കാര്യം തിരിച്ചറിയാൻ പറ്റുമെന്നും അഖിൽ പറയുന്നു. മമ്മൂട്ടിയുമായുള്ള രംഗമാണെങ്കിൽ അഭിനയിക്കാൻ തനിക്ക് ആവേശം കൂടുമെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാവുന്നത് തന്നെ തനിക്ക് കിട്ടുന്ന ബഹുമതിയാണെന്നും അഖിൽ ടിപിഎഫ്‌സിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ALSO READ- ഡയലോഗ് മുഴുവൻ പറഞ്ഞ് അഭിമാനത്തോടെ നിന്നു, ഇനി മോൻ അഭിനയിക്ക് എന്നാണ് ലാലേട്ടൻ പറഞ്ഞത്; പിന്നെ അഭിനയിക്കുന്നതും പറഞ്ഞു തന്നു; കിളി പോയെന്ന് ഷാജോൺ

‘മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുന്നത് ഒരു അമേസിങ് എക്സ്പീരിയൻസാണ്. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ തന്നെ നമുക്കത് തിരിച്ചറിയാൻ പറ്റും. ഒരു ഇതിഹാസ താരം മാത്രമല്ല വരുന്നത്. ഒരു പ്രത്യേക തരം ഓറയാണ്. വാതിൽ തുറന്ന് വരുമ്പോൾ തന്നെ ആ എനർജി ഫീൽ ചെയ്യാൻ പറ്റും.’- എന്നാണ് അഖിൽ പറയുന്നത്.

മാനുഷികമായുള്ളതിനപ്പുറമെന്തോ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്റെ സൂപ്പർ സീനിയറാണ്. അദ്ദേഹത്തിന്റെ സ്റ്റാർഡവും എക്സപീരിയൻസും കൊണ്ട് തന്നെ ഭ യപ്പെടുത്തി കളഞ്ഞു. എന്തൊരു അഭിനയമാണ്, എന്തൊരു കഴിവാണെന്നും അഖിൽ അക്കിനേനി അഭിനന്ദിക്കുന്നു.

ALSO READ- അന്ധവിശ്വാസിയാണ്; ആ പല്ല് പോയതുകൊണ്ടാണ് അവൾ മരിച്ചതെന്ന് പറയില്ല, പക്ഷെ എന്റെ വിശ്വാസം ബലപ്പെട്ടു; അനുഭവം പറഞ്ഞ് ഊർമ്മിള ഉണ്ണി

‘അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ ഒരുപാട് പഠിക്കാൻ പറ്റി. ഏജന്റിലെ റോ ചീഫായി തനിക്ക് മറ്റാരേയും സങ്കൽപിക്കാൻ പോലുമാവുന്നില്ല. അദ്ദേഹത്തെ എപ്പോഴൊക്കെ സ്‌ക്രീനിൽ കണ്ടാലും ഒരു എനർജി റേഡിയേറ്റ് ചെയ്യും.’


അത്തരമൊരു സ്റ്റാർഡത്തിൽ നിന്ന് മാത്രമേ അത് വരൂ എന്നും അഖിൽ പറയുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് ഏപ്രിൽ 28നാണ് റിലീസാകുന്നത്.

Advertisement