നൂലുകെട്ട് കഴിഞ്ഞു, രണ്ടാമത്തെ മകള്‍ക്കും കുടുംബത്തിനുമൊപ്പം വിഷു ആഘോഷമാക്കി പക്രു, താരം കുഞ്ഞിന് നല്‍കിയ പേര് കേട്ടോ

390

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

Advertisements

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

Also Read: മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചത് തന്നെ വലിയ ബഹുമതി; ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി: അഖിൽ അക്കിനേനി

അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായി മാറി ഗിന്നസ് പക്രു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാളസിനിമയില്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അടുത്തിടെയായിരുന്നു താരത്തിന് രണ്ടാമതൊരു കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകളുടെ പേരിടലും നൂലുകെട്ടും കഴിഞ്ഞെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് പക്രു. ദ്വിജ കീര്‍ത്തി എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും മകള്‍ക്ക് നൂലുകെട്ടിയെന്നും പക്രു സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

Also Read:അന്ധവിശ്വാസിയാണ്; ആ പല്ല് പോയതുകൊണ്ടാണ് അവൾ മരിച്ചതെന്ന് പറയില്ല, പക്ഷെ എന്റെ വിശ്വാസം ബലപ്പെട്ടു; അനുഭവം പറഞ്ഞ് ഊർമ്മിള ഉണ്ണി

കുടുംബ ചിത്രവും പക്രു പങ്കുവെച്ചിട്ടുണ്ട്. തന്റെ മൂത്തമകള്‍ ദീപ്തയ്‌ക്കൊപ്പം ദ്വിജ കീര്‍ത്തിയെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

Advertisement