ഇത് ഒരു തുടക്കമാകട്ടെ, ഇനിയങ്ങോട്ട് നിന്റെ സമയം; സുചിത്രയ്ക്ക് ആശംസ അറിയിച്ച് അഖില്‍

73

നടി സുചിത്രയെ കുറിച്ച് പറയാൻ വാനമ്പാടി എന്ന പരമ്പര തന്നെ ധാരാളം. ഇതിൽ വില്ലത്തിയായി എത്തിയ നടി ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ നടിയുടെ പദ്മിനി എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർക്കുന്നു. ബിഗ് ബോസിൽ എത്തിയതോടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ഇവിടെ വെച്ച് തന്റെ സിനിമാ മോഹത്തെ കുറിച്ചെല്ലാം സുചിത്ര പറഞ്ഞിരുന്നു. അങ്ങനെ അതും സഫലമായിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്യ്ത മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ സുചിത്ര ഒരു പ്രധാനവേഷം അവതരിപ്പിച്ചു.

ഇപ്പോഴിതാ സുചിത്രയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട കൂട്ടുകാരൻ കുട്ടി അഖിൽ.

‘ഏതൊരു കലാകാരന്റെയും കലാകാരിയുടെയും സ്വപ്നം ആണ് മലയാള സിനിമ. ആ സ്വപ്നത്തിലേക്ക് വലതുകാൽ വയ്ക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ. ഇത് ഒരു തുടകമാകട്ടെ നിന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കം. ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ നിന്റെ മഹാദേവൻ കൂടെ ഉണ്ടാകട്ടെ.
ഒരുപാടു അഭിമാനിക്കുന്നു ഈ നിമിഷം, അതിലുപരി സന്തോഷിക്കുന്നു. എല്ലാ പ്രാർത്ഥനയും ആശംസകളും കൂടെ ഉണ്ട്, മുന്നോട്ടു പൊകൂ. ഇനിയങ്ങോട്ട് നിന്റെ സമയം ആകട്ടെ. ആശംസകൾ, നിനക്കും മലയ്കോട്ടയ് വാലിബനും’ എന്നാണ് അഖിലിന്റെ പോസ്റ്റ്.

 

Advertisement