അഖിൽ മാരാരുടെ സിനിമയിൽ അഭിനയിക്കുമോ എന്ന് ചോദ്യം; ആരാണ് അഖിൽ മാരാർ? തന്നോട് ഒന്നും പറഞ്ഞില്ലെന്ന് തിരിച്ചുപറഞ്ഞ് ശോഭ വിശ്വനാഥ്

2515

ബിഗ്ബോസ്-5ലെ ഒരു മത്സരാർഥിയായി എത്തിയി ഒരുപാട് പേരുടെ ഇഷ്ടംപിടിച്ചു പറ്റിയ മത്സരാർത്ഥിയായിരുന്നു ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥ്. നാലാം സ്ഥാനത്തായാണ് ശോഭ ബിഗ് ബോസ് വീടുവിട്ടിറങ്ങിയത്. അതേസമയം, യഥാർഥ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന താരമാണ് ശോഭ.

ഒരക്കൽ കഞ്ചാവ് കേസിൽ പോലും പിടിക്കപ്പെട്ടിരുന്നു.’വീവേഴ്സ് വില്ലേജ്’ എന്ന സ്ഥാപനത്തിലൂടെ ശോഭ വിശ്വനാഥ് പ്രശസ്തയായത്. ഇവരുടെ സംരംഭം വിജയത്തിലെത്തി നിൽക്കെയാണ് കഞ്ചാവ് കേസ് തേടിയെത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കള്ളക്കേസിൽ കുടുക്കിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ.

Advertisements

ഇതിൽ നിന്നെല്ലാം തിരിച്ചെത്തിയ ശോഭ ഒരുപാട് ആരാധകരെയും സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ താൻ ഒരു അയേൺ ലേഡിയാണെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ശോഭ പലർക്കും പ്രചോദനവുമാണ്.ഇപ്പോൾ സോഷ്യൽമീഡിയയിലും വലിയ താരമാണ് ശോഭ വിശ്വനാഥ്. ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ.

ALSO READ- സുരേഷ് ഗോപി സ്വന്തം ചേട്ടനെ പോലെ, അന്ന് അദ്ദേഹം ചെയ്ത് തന്ന കാര്യങ്ങളൊന്നും മറക്കാൻ സാധിക്കില്ല; നന്ദിയോടെ ഓർത്ത് നടി ദിവ്യ ഉണ്ണി

ശോഭ വിശ്വനാഥ് തമാശയായി ആദ്യം ചോദിച്ചത് അഖിൽ മാരാർ ആരാണെന്നായിരുന്നു. പിന്നീട് സിനിമ എടുക്കുന്നുണ്ടോ? എന്നോട് ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ അറിയില്ല. ഞാൻ അതിൽ ഉണ്ടോ ഇല്ലോയെന്ന് അഖിലിനോട് ചോദിക്കണം. എന്നോട് ഒന്നും ചർച്ച ചെയ്തിട്ടില്ല- എന്നാണ് ശോഭ പറഞ്ഞത്.


അതേസമയം, ടോം ആൻഡ് ജെറിയാണെന്ന് അറിഞ്ഞത് താൻ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എന്ന് അഖിലുമായുള്ള കോമ്പിനേഷനെ കുറിച്ചുള്ള ചോദ്യങ്ങളോട് ശോഭ മറുപടി നൽകി.

ALSO READ- ശൂര്‍പ്പണകയുടെ വേഷമാണെന്ന് പറഞ്ഞു, ഓകെ പറഞ്ഞ അന്നു തന്നെ ഷൂട്ട് തുടങ്ങി, മണിരത്‌നത്തിന്റെ രാവണിലെത്തിയ കഥ പറഞ്ഞ് പ്രിയാമണി

ബിഗ് ബോസിൽ നിന്നിറങ്ങിയ അഖിൽ മാരാർ താൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്. സ്വദേശമായ കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും താനും ചേർന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്. ജോജു ചേട്ടന്റെ പടം തുടങ്ങുന്നുണ്ട്. അതിൽ ചിലപ്പോൾ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്നും അഖിൽ പറഞ്ഞിരുന്നു.

വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..

Advertisement