നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.
പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Also Read; ഐശ്വര്യ റായിയായി ലച്ചു, പ്രണയം കണ്ണിലൊളിപ്പിച്ച് താരം , ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍
ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രമായ രാവണില്‍ അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തന്റെ പരുത്തി വീരന്‍ എന്ന ചിത്രം കണ്ടിട്ടാണ് രാവണനിലേക്ക് മണിരത്‌നം വിളിക്കുന്നതെന്നും കോള്‍ വന്ന അതേ ദിവസം തന്നെ ചിത്രത്തിന്റെ ഷൂട്ടിനായി പോയി എന്നും പ്രിയാമണി പറയുന്നു.
Also Read: ഒരു മകള്‍ അല്ലേ ഉള്ളൂ, ഇതിപ്പോ എങ്ങനെ രണ്ടുമക്കളായി, ആരാധകരെ സംശയത്തിലാഴ്ത്തി ചിപ്പിയുടെ കുടുംബം
രാമായണം ബേസ് ചെയ്തുള്ള കഥയാണെന്നും രണ്ട് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നതെന്നും തമിഴ് വേര്‍ഷനില്‍ വിക്രമും ഐശ്വര്യ റായിയും ഹിന്ദിയില്‍ അഭിഷേക് ബച്ചനുമാണ് അഭിനേതാക്കളെന്നും തനിക്ക് ശൂര്‍പ്പണകയുടെ റോളായിരിക്കുമെന്നും ആദ്യ കൂടിക്കാഴ്ചയില്‍ മണിരത്‌നം സാര്‍ പറഞ്ഞിരുന്നുവെന്ന് പ്രിയാമണി പറയുന്നു.
കഥ കേട്ടപ്പോള്‍ തന്നെ താന്‍ ഓകെ പറഞ്ഞു. അതിനിടെ സാര്‍ തന്റെ ഹിന്ദി സംസാരം എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചുവെന്നും പിന്നീട് ചിത്രത്തിന് വേണ്ടി താന്‍ സൈന്‍ ചെയ്തുവെന്നും അതിന് ശേഷം നേരെ ഷൂട്ടിന് വേണ്ടി പോയി എന്നും താരം കൂട്ടിച്ചേര്‍ത്തു.
വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..