Home Entertainment Celebrities

ഐശ്വര്യ റായിയായി ലച്ചു, പ്രണയം കണ്ണിലൊളിപ്പിച്ച് താരം , ലാലേട്ടനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

317

മലയാളം ബിഗ്ബോസ് സീസണ്‍ അഞ്ചിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ലച്ചു. ഷോയില്‍ ആദ്യ സമയങ്ങളില്‍ ആരാധകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു ലച്ചുവിന്റെ പെരുമാറ്റം. അധികം വൈകാതെ തന്നെ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചു.

Advertisements

ഷോയില്‍ താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. വളരെ ആഴത്തിലുള്ള വേദനകളാണ് തന്റെ പതിമൂന്നാം വയസ്സുമുതല്‍ താരം അനുഭവിച്ചിട്ടുള്ളത്. തന്റെ വേദനകളെല്ലാം ഒരു ചിരിയില്‍ ഔതുക്കാന്‍ താരം പലപ്പോഴും ശ്രമിക്കാറുണ്ട്.

Also Read: ഒരു മകള്‍ അല്ലേ ഉള്ളൂ, ഇതിപ്പോ എങ്ങനെ രണ്ടുമക്കളായി, ആരാധകരെ സംശയത്തിലാഴ്ത്തി ചിപ്പിയുടെ കുടുംബം

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ലച്ചു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ലച്ചു പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരിക്കുന്നത്.

താരരാജാവ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രമായിരുന്നു ലച്ചു പങ്കുവെച്ചത്. ഇരുവര്‍ എന്ന ഹിറ്റ് ചിത്രത്തില്‍ താരറാണി ഐശ്വര്യ റായിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഒരു സിഗ്നേച്ചര്‍ സീനുണ്ട്. അത് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ് ലച്ചു.

വാച്ച് ചാവക്കാട് പോലീസ് സ്‌റ്റേഷനിൽ ഇരിക്കുന്നതിന്റെ പിന്നിലെ കഥ തോണ്ടി പുറത്തിടും..

Also Read: മലയാളത്തിലെ സക്‌സസ്ഫുൾ സംവിധായകന് ഇത്രയും വിനയം വേണോ എന്ന് വരെ ചിന്തിച്ച് പോയി; എന്ത് ചെയ്യാം ചേട്ടൻ ആയി പോയില്ലേ; ഞാൻ ആകെ പൊട്ടിപ്പൊളിഞ്ഞു ഇരിക്കുകയായിരുന്നു; ചിരി പടർത്തി ധ്യാനിന്റെ വാക്കുകൾ

ഇരുവര്‍ എന്ന ചിത്രം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണെന്നും ലച്ചു പറയുന്നു. ലച്ചു പങ്കുവെച്ച ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

Advertisement