Home Entertainment Celebrities

മലയാളത്തിലെ സക്‌സസ്ഫുൾ സംവിധായകന് ഇത്രയും വിനയം വേണോ എന്ന് വരെ ചിന്തിച്ച് പോയി; എന്ത് ചെയ്യാം ചേട്ടൻ ആയി പോയില്ലേ; ഞാൻ ആകെ പൊട്ടിപ്പൊളിഞ്ഞു ഇരിക്കുകയായിരുന്നു; ചിരി പടർത്തി ധ്യാനിന്റെ വാക്കുകൾ

306

മലയാള സിനിമയിൽ സഹോദരങ്ങൾ ഒരുപാടുണ്ടെങ്കിലും, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, സിനിമയുടെ സമസ്ത മേഖലകളിലും കൈ വെച്ച ശ്രീനിവാസന്റെ രണ്ട് മക്കളും അച്ഛനെ പോലെ തന്നെ തിരക്കഥയിലും, അഭിനയത്തിലും, സംവിധാനത്തിലും, ഗായകരായും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുകയാണ്.

ഇപ്പോഴിതാ തന്റെ ചേട്ടനായ വിനീത് ശ്രീനിവാസനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചേട്ടന്റെ സിനിമയിലൂടെയാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ ചേട്ടന്റെ മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നാണ് താരം പറയുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ; ചേട്ടൻ എപ്പോഴും വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിൾ ആയിട്ട് അവതരിപ്പിക്കുന്നയാളാണ്. അല്ലാത്തപ്പോൾ വളരെ ഫോർമൽ ആയിട്ടായിരിക്കും സംസാരിക്കുന്നത്.

Advertisements

Also Read
ഞങ്ങൾ ഒരുമിച്ച് ഒരു റൂമിലൊക്കെ ഉറങ്ങിയിട്ടുള്ളവരാണ്; പക്ഷേ അന്ന് വിളിച്ചിരുന്ന പോലെ അല്ല ഞാൻ അദ്ദേഹത്തെ വിളിച്ചത്; അത് കൊണ്ടാണ് കാരവാനിലേക്ക് വിളിപ്പിച്ചത്; മനസ്സ് തുറന്ന് ടിജി രവി

തിര എന്ന സിനിമ ചെയ്യുമ്‌ബോൾ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന് നായകനാവാൻ പറ്റുമോയെന്ന് വളരെ ഫോർമൽ ആയിട്ട് വന്നാണ് പുള്ളി ചോദിച്ചത്. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോട് വരെ ഇത്രയും വിനയത്തോടെയാണ് പടത്തിൽ അഭിനയിക്കുമോയെന്നു ചോദിക്കുന്നത്,’ ധ്യാൻ പറയുന്നു. ഈയിടെ എന്റെ ഒരു സിനിമ പൊട്ടിപ്പോളിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് പുള്ളി എന്റെയടുത്ത് വന്ന് പറയുന്നത്, ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന്.

പൊട്ടിപൊളിഞ്ഞ സംവിധായകൻ സൂപ്പർ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാൻ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാൽ തോന്നൂ. ‘ഞാൻ ഒരു സിനിമ ചെയ്യാൻ പോകുവാണ്. ധ്യാന് അതിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ? ഡേറ്റ് ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. നമുക്ക് തന്നെ തോന്നും നമ്മൾ എന്തോ വലിയൊരു സൂപ്പർ സ്റ്റാർ ആണെന്ന്. അതുപോലെയാണ് പുള്ളി വന്ന് ചോദിക്കുന്നത്’.

Also Read
തിളങ്ങി നിൽക്കുമ്പോൾ വിവാഹവും വിവാഹമോചനവും; മകനുമായി ഊട്ടിയിൽ ഷീല കഴിഞ്ഞത് 18 വർഷം; ഒടുവിൽ തിരികെ എത്തിയത് അമൃതാനന്ദമയി കാരണം

ഡേറ്റ് നോക്കിയിട്ട് പറയാം ചേട്ടാന്ന് ഞാൻ പുളിയോട് പറഞ്ഞു. എത്രയും പെട്ടെന്ന് നോക്കിയിട്ട് പറയണേന്ന് പുള്ളിയും പറഞ്ഞു. മലയാളത്തിൽ ഇത്രയും സക്‌സസ്ഫുൾ ആയ ഒരു ഡയറക്ടർ വേറെയില്ല. എല്ലാ പടങ്ങളും ഹിറ്റ്. അങ്ങനെയൊരാൾക്ക് ഇത്രയും വിനയം വേണോ എന്നാണ് എന്റെ സംശയം. ആ വിനയം പുള്ളീടെ കൂടെ തന്നെയുള്ളതാണ്. എന്റെ അടുത്ത് പോലും ഇങ്ങനെയാണ്, അപ്പോൾ പുറത്തുള്ളവരുടെ അടുത്ത് പറയണ്ടല്ലോ എന്നാണ് ധ്യാൻ പറയുന്നത്.

Advertisement