ഒത്തിരി സന്തോഷം, ഇതെന്റെ ബിഗ് ഡേ, അടുത്തത് ഹണിമൂണ്‍, വിവാഹശേഷം മാധ്യമങ്ങളോട് മനസ്സുതുറന്ന് നൂറിനും ഫഹിമും

123

തെന്നിന്ത്യന്‍ യുവതാരം നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. നീണ്ടകാലത്തെ പ്രണയത്തിനാണ് വിവാഹത്തിലൂടെ സാഫല്യമായിരിക്കുന്നത്.

Advertisements

അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Also Read: മലയാളത്തിലെ സക്‌സസ്ഫുൾ സംവിധായകന് ഇത്രയും വിനയം വേണോ എന്ന് വരെ ചിന്തിച്ച് പോയി; എന്ത് ചെയ്യാം ചേട്ടൻ ആയി പോയില്ലേ; ഞാൻ ആകെ പൊട്ടിപ്പൊളിഞ്ഞു ഇരിക്കുകയായിരുന്നു; ചിരി പടർത്തി ധ്യാനിന്റെ വാക്കുകൾ

തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ ഡിസംബറില്‍ വിവാഹനിശ്ചയവും നടന്നിരുന്നു. അന്നും ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കിയിരുന്നു.

വിവാഹശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നൂറിനും ഫഹീമും. കല്യാണം കഴിഞ്ഞു, ഇനിയെന്താണ് പരിപാടി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിന് ഉഷാറല്ലേ എന്നായിരുന്നു ഫഹീമിന്റെ മറുപടി.

Also Read: ഞങ്ങൾ ഒരുമിച്ച് ഒരു റൂമിലൊക്കെ ഉറങ്ങിയിട്ടുള്ളവരാണ്; പക്ഷേ അന്ന് വിളിച്ചിരുന്ന പോലെ അല്ല ഞാൻ അദ്ദേഹത്തെ വിളിച്ചത്; അത് കൊണ്ടാണ് കാരവാനിലേക്ക് വിളിപ്പിച്ചത്; മനസ്സ് തുറന്ന് ടിജി രവി

നിലവില്‍ തങ്ങള്‍ ഹണിമൂണൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നും എല്ലാം പ്ലാന്‍ ചെയ്യണമെന്നും നൂറിന്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലും ആവേശത്തിലുമാണെന്നും തന്റെ ബിഗ് ഡേ ആണ് ഇന്നെന്നും നൂറുന്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും തങ്ങള്‍ക്ക് വേണ്ടി കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞു.

Advertisement