ഞങ്ങൾ ഒരുമിച്ച് ഒരു റൂമിലൊക്കെ ഉറങ്ങിയിട്ടുള്ളവരാണ്; പക്ഷേ അന്ന് വിളിച്ചിരുന്ന പോലെ അല്ല ഞാൻ അദ്ദേഹത്തെ വിളിച്ചത്; അത് കൊണ്ടാണ് കാരവാനിലേക്ക് വിളിപ്പിച്ചത്; മനസ്സ് തുറന്ന് ടിജി രവി

2223

50 വർഷത്തിലേറെയായി മലയാള സിനിമിൽ നിറഞ്ഞ് നില്ക്കുന്ന നടനാണ് ടിജി രവി. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം തന്റെ രണ്ടാം വരവിൽ ക്യാരകടർ റോളുകളിലാണ് തിളങ്ങുന്നത്. ഒരു പക്ഷേ മലയാളികൾ ഏറ്റവും കൂടുതൽ വെറുത്തിരുന്ന താരങ്ങളിൽ ഒരാളാവാം ടിജി രവി. കാരണം അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ തന്നെ. സിനിമയിൽ തന്റെ ആദ്യ കാലം മുതൽ നല്ല സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന നടനാണ് അദ്ദേഹം.

ഇപ്പോഴിതാ മമ്മൂട്ടിയെ നിങ്ങൾ എന്ന് വിളിച്ചതിനെ കുറിച്ചും, അതിന്റെ പേരിൽ തന്നെ കാരവാനിലേക്ക് വിളിപ്പിച്ചതിനെക്കുറിച്ചും ഒരിക്കൽ ടിജി രവി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
തിളങ്ങി നിൽക്കുമ്പോൾ വിവാഹവും വിവാഹമോചനവും; മകനുമായി ഊട്ടിയിൽ ഷീല കഴിഞ്ഞത് 18 വർഷം; ഒടുവിൽ തിരികെ എത്തിയത് അമൃതാനന്ദമയി കാരണം

ഞങ്ങൾ ദി പ്രീസ്റ്റ് എന്ന പടത്തിൽ അഭിനയിക്കുമ്‌ബോൾ, ഞാൻ പലപ്പോഴും നിങ്ങൾ എന്നാണ് മമ്മൂട്ടിയെ അഭിസംബോധന ചെയ്തു കൊണ്ടിരുന്നത്. മുൻപ് ഞാനും മമ്മൂട്ടിയും രതീഷും ലാലുമൊക്കെ ഒരേ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തലവെച്ചു കിടന്നുറങ്ങിയ ആളുകളാണ്. അങ്ങനെയൊരു സൗഹൃദം ഉണ്ടായിരുന്നത് കൊണ്ടാകണം, രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്നെ കാരവനിലേക്ക് വിളിച്ചു. എന്നോട് എന്നിട്ട് ഇക്കാര്യമാണ് ചോദിച്ചത്, പഴയത് പോലെ വിളിച്ചൂടെ എന്ന്’,

‘ഞാൻ അപ്പോൾ പറഞ്ഞത്, ഞാൻ സിനിമയിൽ നിന്ന് മാറി നിന്ന് കുറച്ചു കഴിഞ്ഞ് തിരിച്ചുവരുമ്‌ബോഴേക്കും ജനങ്ങളെ സംബന്ധിച്ച് അദ്ദേഹം നിൽക്കുന്ന ലെവല് വേറെയാണ്. അങ്ങനെ നോക്കുമ്‌ബോൾ എല്ലാവരും കൂടി ഇരിക്കുന്ന സമയത്ത് താൻ, എടോ എന്നൊക്കെ വിളിക്കാമോ എന്നൊക്കെയുള്ള ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നി. അതുകൊണ്ട് ചെയ്തത് ആണെന്ന് ഞാൻ പറഞ്ഞു’,

Also Read
നാഷണൽ അവാർഡ് കിട്ടിയ സിനിമയിൽ മീര ജാസ്മിന്റെ നായകനായിരുന്നു; എന്നിട്ടും ആരും സിനിമയിലേക്ക് വിളിച്ചില്ല: നടൻ ഇർഷാദ്

മുമ്പുണ്ടായിരുന്ന സൗഹൃദത്തിന് കോട്ടം തട്ടിയോ എന്ന തോന്നലിലാകും മമ്മൂട്ടി വിളിച്ചത്. അങ്ങനെ ആണെങ്കിൽ ആ വിളിയോട് കൂടി ആ സൗഹൃദത്തിന് കൂടുതൽ ഉറപ്പ് വന്നു എന്നാണ് മുമ്പൊരിക്കൽ അഭിമുഖത്തിൽ ഞാൻ പറഞ്ഞവസാനിപ്പിച്ചത്. എന്നാൽ ഇത് വാർത്ത വന്നത് സീനിയർ ആയ നടനെ മമ്മൂട്ടി കാരവനിലേക്ക് വിളിപ്പിച്ചു എന്ന രീതിയിലാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ഇപ്പോൾ അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുമ്‌ബോൾ പേടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement