നാഷണൽ അവാർഡ് കിട്ടിയ സിനിമയിൽ മീര ജാസ്മിന്റെ നായകനായിരുന്നു; എന്നിട്ടും ആരും സിനിമയിലേക്ക് വിളിച്ചില്ല: നടൻ ഇർഷാദ്

121

വർഷങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ഥ വേഷങൾ ചെയ്ത് നിൽക്കുന്ന നടനാണ് ഇർഷാദ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ തുടങ്ങി സഹ നടനായും വില്ലനായും നായകനായും സ്വഭാവ നടനായും ഒക്കെ ഇർഷാദ് മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

ബിഗ് സ്‌ക്രീൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇർഷാദ്. സീരിയലുകളിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. 1998ൽ ആയിരുന്നു നടന്റെ സിനിമ പ്രവേശനം. പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്. സഹനടൻ, വില്ലൻ വേഷത്തിൽ സജീവമായിരുന്ന ഇർഷാദ് നായകനാവുന്നത് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നിരവധി മികച്ച ചിത്രങ്ങൾ ഇർഷാദിനെ തേടിയെത്തുകയായിരുന്നു.

Advertisements

അതേസമയം, താൻ ദേശീയ അവാർഡ് കിട്ടിയ ചിത്രത്തിന്റെ ഭാഗം ആയിട്ടു കൂടി തന്നെ പിന്നീട് സിനിമയിലേക്ക് വിളിച്ചില്ലെന്നാണ് നടൻ ഇർഷാദ് അലി പറയുന്നത്. ആ സിനിമയിൽ നായകനായിരുന്നു താൻ. കഥാപാത്രം നെഗറ്റീവ് ആണൈങ്കിൽ കൂടിയും ഒരാൾ പോലും തന്നെ സിനിമയിലേക്ക് വിളിച്ചിട്ടില്ല. സിനിമയ്ക്ക് തന്നെയല്ല ആവശ്യമെന്നും തനിക്കാണ് സിനിമയെ കൂടുതൽ ആവശ്യമെന്ന് അതോടെ മനസിലാക്കിയെന്നുമാണ് ഇർഷാദ് പറയുന്നത്.

ALSO READ- സന്തോഷവും അഭിമാനവും മാത്രം; ഒരുപാട് നന്ദി ബോബൻ സർ എന്ന് നടി മിയ ജോർജ്; ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോയെന്ന് ബോബൻ സാമുവൽ

മീര ജാസ്മിൻ അഭിനയിച്ച് ദേശീയ അവാർഡി കിട്ടിയ ‘പാഠം ഒന്ന് ഒരു വിലാപം ‘ എന്ന ചിത്രത്തിന് ശേഷമാണ് ഞാൻ സീരിയലുകളിൽ സജീവമാകുന്നത്. അതിന് മുൻപ് സീരിയലും സിനിമയും ഒക്കെ ചെയ്തിരുന്നെന്ന് അദ്ദേഹം പറയുന്നു.

പാഠം ഒന്ന് ഒരു വിലാപം കഴിഞ്ഞിട്ട് ഒരു വർഷത്തോളം ഞാൻ വെറുതെ ഇരുന്നു. ഒരാളും തന്നെ വിളിട്ടില്ല. മീരാ ജാസ്മിന് നാഷണൽ അവാർഡ് കിട്ടിയ ചിത്രമാണ്. നിരവധി ഫിലും ഫെസ്റ്റുവലുകളിലൊക്കെ പുരസ്‌കാരങ്ങൾ കിട്ടിയ ചിത്രത്തിലെ നായകനാണ് ഞാൻ- താരം പറഞ്ഞു.

ALSO READ-ഈ ജീവിതത്തിൽ ഇനി മറ്റൊന്നും വേണ്ട; അതുമാത്രം മതി; തിരികെ കിട്ടാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

ആ കഥാപാത്രം നെഗറ്റീവ് ആണെങ്കിൽ കൂടിയും ഒരാൾ പോലും എന്നെ ഇൻഡസ്ട്രിയിൽ നിന്നെന്നെ വിളിച്ചിട്ടില്ല. അതിൽ പരാതിയും പരിഭവവും ഇല്ല. നമ്മളെ ആരും അങ്ങോട്ട് വിളിക്കില്ല. ഞാൻ മീരാ ജാസ്മിന്റെ നായകൻ ആയിട്ട് അഭിനയിച്ചതാണ്.

അല്ലെങ്കിൽ സിനിമയും സീരിയലിലും ഒക്കെ ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് നമ്മളെയൊന്നും ആവശ്യമില്ല. സിനിമയെ നമുക്കാണ് ആവശ്യം. അതിന് ശേഷം ഞാൻ സീരിയലിലും സജീവമായി- എന്നും താരം വെളിപ്പെടുത്തി.

പലപ്പോഴും സാമ്പത്തികം ഒക്കെ കുറവായിരുന്നു. സാമ്പത്തികത്തിന്റെ പേരിൽ ഇതുവരെ സിനിമ ഉപേക്ഷിച്ചിട്ടില്ല. ഇത്രയും പണം കിട്ടിയാലെ ഞാൻ അഭിനയിക്കൂ എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഞാൻ എന്റെ ശമ്പളം പറയും, അവർ വിലപേശും. ഒരിക്കലും ഇഷ്ടപ്പെട്ട കഥാപാത്രം പണം കുറവാണെന്ന പേരിൽ കളഞ്ഞിട്ടില്ലെന്നും താരം വിശദീകരിച്ചു.

Advertisement