സന്തോഷവും അഭിമാനവും മാത്രം; ഒരുപാട് നന്ദി ബോബൻ സർ എന്ന് നടി മിയ ജോർജ്; ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോയെന്ന് ബോബൻ സാമുവൽ

612

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമയിൽ പതിയെ വേറുറപ്പിച്ച നടിയാണ് മിയ ജോർജ്. സഹനടിയായി സിനിമയിൽ പതിയെ കരിയർ ആരംഭിച്ച കാരം പിന്നീട് നായികയായി വളരുകയായിരുന്നു. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിടാനുള്ള ഭാഗ്യം മിയയ്ക്ക് ഉണ്ടായി. മലയാളത്തിലെ ഭാഗ്യനായികമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് മിയ.

ഏഷ്യാനെറ്റിലെ അൽഫോൺസാമ്മ സീരിയലിൽ മാതാവായി അഭിനയിച്ച് കൊണ്ടായിരുന്നു മിയ ജോർജ് അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടി ആയിരുന്നു മിയ. സ്‌കൂളിൽ നടന്ന ഓഡീഷൻ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്. അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും അന്നുണ്ടായിരുന്നില്ലെന്നാണ് മിയ തന്നെ തുറന്നുപറഞ്ഞിട്ടുള്ളത്.

Advertisements

പാട്ടിലും നൃത്തത്തിലും സജീവമായിരുന്നത് കൊണ്ടാണ് അഭിനയത്തിലും ഒന്ന് പരീക്ഷിക്കാമെന്ന് മകരുതിയത്. അഭിനയിക്കുന്നതിന് പണം കിട്ടുമെന്ന് പോലും തനിക്കോ അമ്മയ്ക്കോ അറിയില്ലായിരുന്നു അൽഫോൺസാമ്മയ.ിൽ അഭിനയിച്ചതിന് പ്രതിഫലമായി ആയിരം രൂപയാണ് ലഭിച്ചതെന്നും മിയ മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.2008 ലാണ് ‘അൽഫോൻസാമ്മ’ എന്ന സീരീയൽ സംപ്രേഷണം ചെയ്തിരുന്നത്. ആ സീരിയലിൽ മാതാവിന്റെ വേഷത്തിലാണ് മിയ എത്തിയത്.

ALSO READ- ഈ ജീവിതത്തിൽ ഇനി മറ്റൊന്നും വേണ്ട; അതുമാത്രം മതി; തിരികെ കിട്ടാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

സിനിമാലോകത്തെ കുറിച്ച് പല ഗോസിപ്പുകളും കേൾക്കാറുണ്ട്. അതിലൊന്നാണ് വന്ന വഴി മറക്കുന്നവരെ കുറിച്ചുള്ളത്. കരിയറിന്റെ തുടക്കകാലത്ത് സഹായം ചെയ്തവരെ പിന്നീട് ഇൻഡസ്ട്രിയിൽ വളർന്നു കഴിയുമ്പോൾ മറക്കുന്നവരാണ് മിക്കവരും. തുടക്കത്തിൽ അവസരം നൽകിയവരെ പോലും അവഗണിക്കുന്ന താരങ്ങളുണ്ട്. ഇക്കൂട്ടത്തിൽ വ്യത്യസ്തയാവുകയാണ് നടി മിയ ജോർജ്.

ഇപ്പോഴിതാ തനിക്ക് സിനിമയിലെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയ സംവിധായകൻ ബോബൻ സാമുവലിന് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി മിയ. അന്ന് അൽഫോൻസാമ്മ സീരിയലിലെ വേഷത്തിലെടുത്ത ചിത്രവും പതിനഞ്ചു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രവുമാണ് മിയ പങ്കിട്ടിരിക്കുന്നത്.

ALSO READ- സൗഹൃദം പ്രണയമായി, ഒടുവിൽ വിവാഹവും! നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; അനുഗ്രഹിക്കാനെത്തി ഗവർണറും

”ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ. 2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലായിരുന്നു എങ്കിൽ എനിക്ക് അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സർ.” – എന്നാണ് മിയ സോഷ്യൽമീഡിയയിൽ ചിത്രത്തിനൊപ്പം കുറിച്ചത്.

അതേസമം, മിയയുടെ ഈ കടപ്പാട് പോസ്റ്റിന് മറുപടിയായി ബോബൻ സാമുവൽ പങ്കുവച്ച മറുപടിയും ശ്രദ്ധേയമാവുകയാണ്. ”ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം.”- എന്നാണ് അദ്ദേഹം മിയയുടെ പോസ്റ്റ് പങ്കുവച്ച് കുറിച്ചത്.

Advertisement