ഈ ജീവിതത്തിൽ ഇനി മറ്റൊന്നും വേണ്ട; അതുമാത്രം മതി; തിരികെ കിട്ടാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

801

നാക്കു പെന്റെ നാക്കു ടാക്ക എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന താരമാണ് അഭയ ഹിരൺമയി. തുടർന്ന് അഭയ പാടിയ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റാൻ തുടങ്ങി. സംഗീതം ഔപചാരികമായി പോലും പഠിക്കാത്ത താരമാണ് അഭയ, പക്ഷേ പില്ക്കാലത്ത് താരം പാടിയ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് അഭയ. സോഷ്യൽ മീഡിയയിലൂടെ താരം പുതിയ വിശേഷങ്ങൾ പങ്കിടുന്നത് പതിവാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ തനിക്ക് താത്പര്യവുമില്ലെന്നാ് പറഞ്ഞ് താരം പങ്കിട്ട പോസ്റ്റ് വൈറലായിരുന്നു.

Advertisements

ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. തനിക്ക് കിട്ടിയാൽ തിരിച്ചു പോകണം എന്നാഗ്രഹിക്കുന്ന കാലത്തെ കുറിച്ചാണ് താരം വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചിരിക്കുന്നത്.

ALSO READ- സൗഹൃദം പ്രണയമായി, ഒടുവിൽ വിവാഹവും! നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; അനുഗ്രഹിക്കാനെത്തി ഗവർണറും

താരം പറയുന്നത്, ബഹുഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നതുപോലെ തന്റെ കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോകാനാണ് അഭയയും ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ഇനി അതു മാത്രം മതിയെന്നാണ് അഭയ പറയുന്നത്. എന്നെങ്കിലും ദൈവം എന്നോട് ഒരു അനുഗ്രഹം നൽകിയിട്ട് നിങ്ങൾക്ക് എവിടെ പോകണം എന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഞാൻ പറയും എന്റെ കുട്ടിക്കാലം എന്ന്. ഒരുപാടുപേരാണ് എന്നെ വളർത്തിയത്. അച്ഛന്റെ വീട്ടുകാരാണ് എന്നെ ലാളിച്ചത്, അവരുടെ കണ്ണിലുണ്ണിയായിരുന്നു ഞാൻ എന്നാണ് അഭയ പറയുന്നത്.

‘എന്റെ സ്‌കൂൾ വിദ്യാഭ്യാസവും നൃത്ത ക്ലാസുകളും വീണ ക്ലാസുകളും എല്ലാം ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്തെ ഏറ്റവും നല്ല കാര്യം കസിൻസിനൊപ്പം ചെയ്യുന്ന വിചിത്രമായ കാര്യങ്ങളായിരുന്നു. അര ഏക്കർ സ്ഥലത്ത് എന്റെ ആദ്യത്തെ നായ ടെറസയും എന്റെ പൂച്ചയും എന്നോടൊപ്പം കറങ്ങിയ കരമന വീട് ഞാൻ ഓർക്കുന്നു.

ALSO READ- ‘ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം’; ആറുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ദീപ രാഹുൽ ഈശ്വർ; എല്ലാ മക്കൾക്കും ഒരേ പ്രാധാന്യം നൽകൂവെന്ന് ആരാധകർ

കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വരുന്ന അടുത്ത വീട്ടിലെ അപ്പൂപ്പനുമായുണ്ടായിരുന്ന സംസാരമെല്ലാം ഞാനോർക്കുന്നു. അവർ എനിക്ക് അമർച്ചിത്ര കഥകൾ സമ്മാനമായി തന്നിരുന്നു. അന്ന് ജീവിതം ലളിതമായിരുന്നു. അതാണ്, എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടത്- താരം പറയുന്നതിങ്ങനെ.


അഭയയുടെ കുറിപ്പ് പൂക്കളും പുഴകളും പൂങ്കിനാവിൻ ലഹരിയും ഭൂമി സുന്ദരം എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് പങ്കിട്ടിരിക്കുന്നത്. പോസ്റ്റിനോട് ഇഷ്ടം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement