Home Entertainment Celebrities

പൊതുസമൂഹത്തെ കുറിച്ച് യാതൊരു അറിവുമില്ല, വളരെ സ്വാര്‍ത്ഥയായ സ്ത്രീ, ശോഭയ്ക്ക് രണ്ടാംസ്ഥാനം കിട്ടുന്നത് പോലും ആലോചിക്കാന്‍ വയ്യെന്ന് അഖില്‍ മാരാര്‍

3793

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് നിറഞ്ഞ കാഴ്ചക്കാരുമായി വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ഈ സീസണിന്റെ അവസാന ഘട്ടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഷോ.

Advertisements

ഷോയുടെ ഫൈനലിലേക്ക് ഏതൊക്കെ മത്സരാര്‍ത്ഥികള്‍ എത്തുമെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരിപ്പോള്‍. ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിലനാലെ. ബിഗ് ബോസ് സീസണ്‍ 5ന്റെ കപ്പ് ആരു കൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.

Also Read: റെനീഷയുമായുള്ള വഴക്ക് അനാവശ്യമാണെന്ന് പലരും പറയുന്നു, പക്ഷേ എനിക്ക് മുറിവേറ്റിട്ടുണ്ട്, സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സെറീന

തനിക്കാണ് ടൈറ്റില്‍ എന്ന് ഉറപ്പിച്ച മട്ടിലാണ് മത്സരാര്‍ത്ഥികളില്‍ ഒരാളായ അഖില്‍ മാരാര്‍. ഇപ്പോഴിതാ ശോഭയെ കുറിച്ച് ഷിജുവിനോട് അഖില്‍ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ശോഭയുമായി അഖിലിന് അഭിപ്രായവ്യത്യാസമുണ്ട്. ഷോയില്‍ ശോഭയ്ക്ക് രണ്ടാംസ്ഥാനം ലഭിക്കുന്നത് പോലും തനിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും ശോഭ വിജയി ആവുമെന്ന് 10ശതമാനം പോലും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അഖില്‍ പറയുന്നു.

Also Read: അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച് നടി ശ്രുതി സുരേഷ്; താരത്തിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി ആരാധകരും!

തനിക്ക് അക്കാര്യം പറയാന്‍ പോലും ബുദ്ധിമുട്ട് തോന്നുന്നു. അയണ്‍ ലേഡിയാണ് ബിസിനസ്സുകാരിയാണെന്നൊക്കെ പറയുന്ന ശോഭയ്ക്ക് ഒരു വിഷയത്തില്‍ പോലും വേണ്ട രീതിയില്‍ സംസാരിക്കാന്‍ അറിയില്ലെന്നും സ്വന്തം കഥ പറയുമ്പോള്‍ തന്നെ കാട് കയറി പോയിരുന്നുവെന്നും പൊതുസമൂഹത്തെ കുറിച്ച് യാതൊരു അറിവും ശോഭയ്ക്കില്ലെന്നും സ്വാര്‍ത്ഥയാണ് അവരെന്നും അഖില്‍ പറയുന്നു

Advertisement