Home Entertainment Celebrities

റെനീഷയുമായുള്ള വഴക്ക് അനാവശ്യമാണെന്ന് പലരും പറയുന്നു, പക്ഷേ എനിക്ക് മുറിവേറ്റിട്ടുണ്ട്, സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സെറീന

500

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് നിറഞ്ഞ കാഴ്ചക്കാരുമായി വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ഈ സീസണിന്റെ അവസാന ഘട്ടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഷോ.

Advertisements

ആദ്യം സുഹൃത്തുക്കളായിരുന്ന പല മത്സരാര്‍ത്ഥികളും തമ്മില്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും അടിച്ചുപിരിയുന്ന കാഴ്ചയാണ് കാണാനാവുന്നത്. സെറീനയും റെനീഷയും അതിന് ഉദാഹരണമാണ്.

Also Read: സിനിമയില്‍ 25വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ ലെന, പ്രായം തോന്നിക്കാത്ത നടിമാരിലെ മമ്മൂട്ടിയെന്ന് കമന്റുമായി നോബി

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തങ്ങളുടെ സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് വരെ അടുത്തകാലത്തായി പറഞ്ഞു. ഇപ്പോഴിതാ റെനീഷയുമായുള്ള സൗഹൃദത്തെയും വഴക്കിനെയും കുറിച്ച് സംസാരിക്കുകയാണ് സെറീനയിപ്പോള്‍.

താന്‍ ബിഗ് ബോസ് ഹൗസില്‍ ആദ്യം പരിചയപ്പെട്ടത് റെനീഷയെയായിരുന്നു. അപ്പോള്‍ തന്നെ അടുപ്പം തോന്നിയിരുന്നുവെന്നും എന്നാല്‍ കുറേകാലം കഴിഞ്ഞാണ് അഭിപ്രായവ്യത്യാസം തിരിച്ചറിഞ്ഞതെന്നും അവിടെ അഞ്ജീസും റെനീഷയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കലായിരുന്നു തന്റെ ജോലിയെന്നും സെറീന പറയുന്നു.

Also Read: അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച് നടി ശ്രുതി സുരേഷ്; താരത്തിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി ആരാധകരും!

എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ആള്‍ക്കാര്‍ കുറഞ്ഞപ്പോള്‍ തങ്ങള്‍ വീണ്ടും അടുത്ത സുഹൃത്തുക്കളായി. തങ്ങളുടെ ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അത് പരിഗണിച്ചിരുന്നില്ലെന്നും റെനീഷയുമായുള്ള വഴക്ക് അനാവശ്യമായിരുന്നവെന്നാണ് ബിഗ് ബോസ് ഹൗസിലെത്തിയവരെല്ലാം പറഞ്ഞതെന്നും എന്നാല്‍ തനിക്ക് ആ വഴക്കിലൂടെ മുറിവേറ്റിരുന്നുവെന്നത് സത്യമാണെന്നും സെറീന പറയുന്നു.

ആരാധകരും തങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കുകയാണെന്ന് പലരും പറഞ്ഞുകേട്ടു. തങ്ങളുടെ പ്രശ്‌നം തങ്ങള്‍ തന്നെ പറഞ്ഞുതീര്‍ത്തോളാമെന്നും ബിഗ് ബോസിന് പുറത്തേക്ക് പോകുമ്പോഴും തങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്നും എല്ലാം പരിഹരിക്കുമെന്നും റെനീഷ തന്നെ ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെറീന പറഞ്ഞു.

Advertisement