ശാഖയില്‍ മുടങ്ങാതെ പോയിരുന്ന ഞാന്‍ ആര്‍എസ്എസ് വിട്ടത് ആ കാരണം കൊണ്ട്, മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റുള്ളൂ, ജാതിയും മതവും എനിക്കില്ല, തുറന്നുപറഞ്ഞ് അഖില്‍ മാരാര്‍

814

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. അടുത്തിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ അവസാനിച്ചത്.

Advertisements

ഈ സീസണിന്റെ വിജയിയാരിക്കുകയാണ് അഖില്‍ മാരാര്‍. ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെയായിരുന്നു ഇത്തവണ ബിഗ് ബോസ് അവസാനിച്ചത്.

Also Read: വിവാഹം ഉടന്‍, ഒടുവില്‍ പ്രണയവാര്‍ത്തകളില്‍ മനസ്സുതുറന്ന് റംസാനും ദില്‍ഷയും

ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെ കുറിച്ചും ശാഖയെ കുറിച്ചും അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ് ഏറെ ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് താന്‍ ആര്‍ എസ് എസ് ശാഖകളില്‍ പോയിരുന്ന വ്യക്തിയാണെന്നും താന്‍ ആര്‍എസ്എസ് ഉപേക്ഷിച്ചതിന് കാരണം ഒരു വ്യക്തിയുടെ മോശം അഭിപ്രായത്തെ തുടര്‍ന്നാണെന്നും അഖില്‍ പറയുന്നു.

ഒരു ശാഖയിലും മറ്റൊരു മതത്തെ താന്‍ മോശമായി പറയാറില്ല. ഒരിക്കല്‍ കൊട്ടാരക്കരയില്‍ ആര്‍എസിഎസിന്റെ പരിപാടി നടക്കുമ്പോള്‍ തന്റെ സുഹൃത്തിനെ ശ്രീരാമന്റെ ചിത്രം വരക്കാന്‍ ഏല്‍പ്പിച്ചിരുന്നു. അവന്റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ടായിരുന്നുവെന്നും ഇത് കണ്ട ഒരു ആര്‍എസ്എസ് നേതാവ് എന്തിനാടാ കൊന്തയൊക്കെ എന്ന് പറഞ്ഞ് തട്ടിക്കയറിയെന്നും വളരെ മോശമായി സംസാരിച്ചുവെന്നും അഖില്‍ പറയുന്നു.

Also Read: അഭിനയിക്കാനറിയില്ല, സൗന്ദര്യവുമില്ല, പക്ഷേ സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയാം, ഷാരൂഖ് ഖാനെ കുറിച്ച് പാക് നടി പറയുന്നു

ഈ സംസാരം തനിക്ക് ഒട്ടും പിടിച്ചില്ല. അങ്ങനെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് താന്‍ ആര്‍എസ്എസ് വിട്ടതെന്നും തനിക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റുള്ളൂവെന്നും മതമോ ജാതിയോ തനിക്കില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു.

Advertisement