Home Entertainment Celebrities

അഭിനയിക്കാനറിയില്ല, സൗന്ദര്യവുമില്ല, പക്ഷേ സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയാം, ഷാരൂഖ് ഖാനെ കുറിച്ച് പാക് നടി പറയുന്നു

721

ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ഒടുവിലെത്തിയ പത്താന്‍ സിനിമയുടെ വിജയം അദ്ദേഹത്തിന്റെ ആരാധക ബലത്തിന്റെ സൂചന കൂടിയായിരുന്നു. അടുത്തതായി ജവാന്‍ സിനിമ റിലീസിന് ഒരുങ്ങുമ്പോഴും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ്.

Advertisements

ഷാരൂഖ് ഖാന്‍ നല്ലൊരു നടനെന്നതിലുപരിയായി നല്ലൊരു ഫാമിലിമാന്‍ കൂടിയാണ്. കുടുംബത്തോടൊപ്പം താരം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതും വെക്കേഷനുകള്‍ക്കായി പോകുന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകളാകാറുണ്ട്.

Also Read: കുടുംബപ്രശ്‌നം ഗുരുതരമാകുന്നു; പോലീസ് സ്‌റേറഷൻ വരെ എത്തി കാര്യങ്ങൾ; വിഘ്‌നേശിന്റെ കുടുംബത്തിൽ സ്വത്ത് തർക്കം

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ പാക് നടി മെഹ്നൂര്‍ ബലോച് ഷാരൂഖ് ഖാനെ കുറിച്ച് പറഞ്ഞ തന്റെ വ്യത്യസ്തമായ അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്.

ഷാരൂഖ് ഖാന് അഭിനയം അറിയില്ലെന്നും സുന്ദരനല്ലെന്നുമായിരുന്നു നടി പറഞ്ഞത്. നല്ലൊരു വ്യക്തിത്വമുള്ള ആളാണ്, പക്ഷേ സൗന്ദര്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് സുന്ദരനല്ലെന്ന് നടി പറയുന്നു.

Also Read; മോശം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ജയഭാരതി; രാത്രി കിടന്ന് കഴിഞ്ഞാൽ ശല്യം ചെയ്തിരുന്നു; ലളിതശ്രീക്ക് പറയാനുള്ളത് ഇങ്ങനെ

അദ്ദേഹത്തിന്റെ വ്യക്തിത്വമുണ്ടാക്കുന്ന പ്രഭാവലയമാണ് ഷാരൂഖ് ഖാനെ നിങ്ങള്‍ക്ക് സൗന്ദര്യമുള്ളവനായി തോന്നിക്കുന്നതെന്നും സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാമെന്നും നടി പറയുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement