മോശം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ജയഭാരതി; രാത്രി കിടന്ന് കഴിഞ്ഞാൽ ശല്യം ചെയ്തിരുന്നു; ലളിതശ്രീക്ക് പറയാനുള്ളത് ഇങ്ങനെ

6147

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന്, പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലളിതശ്രീ. മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പം അവരുടെ ജോഡിയായാണ് താരം അഭിനയിച്ചത്. നിലവിൽ സിനിമയിൽ നിന്നും വിട്ടു നില്ക്കുന്ന താരം ചെന്നെയിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ കാൻ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ സിനിമ ലോകത്തെ തന്റെ പഴയകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

അഭിനയക്കാലത്ത് തന്നെ മോശം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ജയഭാരതിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ലളിതശ്രീയുടെ വാക്കുകൾ ഇങ്ങനെ; ‘ജയഭാരതിയെ ഞാൻ ആദ്യമായി കാണുന്നത് പല്ലവി എന്ന സിനിമക്കിടയിലാണ്. പരിചയപ്പെട്ട് അധികം വൈകാതെ തന്നെ ഞങ്ങൾ അടുത്തു. ഞാൻ എപ്പോഴും ജയക്കൊപ്പമായിരുന്നു. എന്നെ എന്റെ റൂമിൽ അവൾ വിടുമായിരുന്നില്ല. അവളുടെ ബെഡിലാണ് എന്നെ കിടത്തുന്നത്. ആദ്യമൊന്നും എന്തുക്കൊണ്ടാണ് അവരുടെ റൂമിൽ എന്നെ കിടത്തുന്നതെന്ന് മനസ്സിലായില്ല. പിന്നീട് എനിക്കത് മനസ്സിലായി.

Advertisements

Also Read
എന്റെ ഉദ്ദേശം രാഷ്ട്രീയ നേതാക്കളെ തരം താഴ്ത്തുക എന്നതല്ല; രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ ഇപ്പോഴും നമുക്കുണ്ട്; വിശദീകരണവുമായി കാജോൾ

എന്റെ റൂമിലാണ് കിടക്കുന്നതെങ്കിൽ ശല്യം ചെയ്യാൻ ആളുകൾ വരുമായിരുന്നു. ഇന്ന് മാത്രമല്ല, അന്നും ഉണ്ടായിരുന്നു ശല്യങ്ങൾ. ജയഭാരതിയുടെ മുറിയിൽ വന്ന് ആരും ധൈര്യത്തോടെ കതകിൽ തട്ടില്ല. നടൻ ബഹദൂറിനോട് പറഞ്ഞ് ജയഭാരതി നിരവധി സിനിമകളിൽ എനിക്ക് അവസരം നൽകിയിരുന്നു. മാത്രമല്ല ബഹദൂറും ഭാര്യയും സാമ്ബത്തികമായി തന്നെ സഹായിച്ചിരുന്നെന്നും ലളിതശ്രീ പറഞ്ഞു. അതേസമയം മരണം വരെ ഒരു നടൻ തന്നോട് വൈരാഗ്യം വെച്ച് പുലർത്തിയിരുന്നു എന്നാണ് താരം വ്യക്തമാക്കിയത്.

ക്രോസ് ബെൽറ്റ് മണി സാറിന്റെ ഒരു പടം. ആ നടന്റെ ഭാര്യയായ ദുഷ്ട കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. പ്രൊഡക്ഷൻ മാനേജർ എനിക്കും ആ നടനും തിരുവനന്തപുരത്തേക്ക് ഒരു കൂപ്പയിൽ ടിക്കറ്റ് എടുത്തു. ആ നടന് എന്റെ അച്ഛന്റെ പ്രായമുണ്ട്. നമ്മൾ രണ്ട് പേരും ഒരുമിച്ച് തിരുവന്തപുരത്ത് ഇറങ്ങിയാൽ ആൾക്കാർ തെറ്റിദ്ധരിക്കും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിന് എന്ത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹവും

Also Read
ലാൽ, ഇങ്ങനെയൊക്കെയാണ് ജീവിതം; അന്ന് ജോസ് പ്രകാശ് മോഹൻലാലിനോട് പറഞ്ഞത് ഇങ്ങനെ

ഞാൻ ടിടിആറിനോട് പറഞ്ഞ് എന്റെ സീറ്റ് മാറ്റി. തിരുവനന്തപുരത്തെത്തി. ഷൂട്ടിംഗിൽ ദുഷ്ടയായ എന്റെ കഥാപാത്രം ഒരു കുട്ടിയെ അടിക്കണം. എനിക്ക് അടിക്കാൻ പറ്റിയില്ല. ഇതോടെ താൻ കേൾക്കെ തന്നെക്കുറിച്ച് മോശമായി സംവിധായകനോട് സംസാരിച്ചു. ആ നടൻ മരിക്കുന്നത് വരെ തന്റെ മുഖത്ത് നോക്കിയിട്ടില്ലെന്നും ലളിതശ്രീ ഓർത്തു.

സ്ത്രീ സുരക്ഷ സംബന്ധിച്ച് അന്നും പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ വിരലിൽ എണ്ണാവുന്ന ചില സംഭവങ്ങളെ പുറത്ത് വന്നിട്ടുള്ളൂ. ബാക്കിയുള്ളതൊക്കെ പരിഹരിച്ച് പോയിട്ടുണ്ട്. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ വ്യത്യാസമുണ്ട്. ഇന്നത്തെ പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒന്നുമില്ല. എങ്ങനെയെങ്കിലും പിടിച്ച് നിൽക്കാനാണ് ശ്രമിച്ചത്. സിനിമയിൽ നിന്ന് മോശമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീ സുരക്ഷാ പ്രശ്‌നം സിനിമയിൽ മാത്രമല്ല, മറ്റിടങ്ങളിലുമുണ്ട്. സിനിമയാകുമ്‌ബോൾ പുറത്തറിയുന്നെന്നും ലളിതശ്രീ ചൂണ്ടിക്കാട്ടി.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement