ആ അച്ഛന് എങ്ങനെ കാർത്തിക്കിനെ പോലൊരു മകനുണ്ടായി എന്നറിയില്ല; നിരവധി നടിമാരുമായി ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കാർത്തിക്; ബെയിൽവാൻ രംഗനാഥൻ

9078

തമിഴ് സിനിമകളിൽ വെന്നിക്കൊടി പാറിച്ച നടനായിരുന്നു കാർത്തിക്. സ്വതസിദ്ദമായ അഭിനയശൈലിയും, നിഷ്‌ക്കളങ്കതയും താരത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാക്കി. രജനിക്കും, കമലിനുംശേഷം തമിഴിലെ സൂപ്പർസ്റ്റാറാവാൻ, യോഗ്യതയുള്ള നടനായിട്ടായിരുന്നു കാർത്തിക്കിനെ പലരും കണ്ടത്. അതുക്കൊണ്ട് തന്നെ നവരസനായകൻ എന്നാണ് അദ്ദേഹത്തെ ആരാധകർ വിളിച്ചിരുന്നത്.

അതേസമയം സിനിമയിൽ തിരക്കുള്ള നായകനായിരിക്കെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾക്കും പഞ്ഞമില്ലാതായി. വിവാദങ്ങൽ ഒന്നിനു പുറകേ ഒന്നായി അദ്ദേഹത്തെ തേടിയെത്തി. തമിഴിലെ അനശ്വര നടനായ ആർ മുത്തുരാമന്റെ നാല് മക്കളിൽ ഒരാളായ കാർത്തികിന് സിനിമ കയ്യെത്തും ദൂരെ തന്നെ ഉണ്ടായിരുന്നു. 1981 ലാണ് കാർത്തിക് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. അലൈകൾ ഓയിവതില്ലെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Advertisements

Also Read
മോശം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയത് ജയഭാരതി; രാത്രി കിടന്ന് കഴിഞ്ഞാൽ ശല്യം ചെയ്തിരുന്നു; ലളിതശ്രീക്ക് പറയാനുള്ളത് ഇങ്ങനെ

ആദ്യചിത്രം തന്നെ വമ്പൻ ഹിറ്റായതോടെ കാർത്തിക്കിനെ തേടി അവസരങ്ങൾ എത്താൻ തുടങ്ങി. ഒപ്പം പുരസ്‌കാരങ്ങളും.100 ലധികം സിനിമകളിൽ അഭിനയിച്ച നടനെ തേടി വന്ന ഗോസിപ്പുകൾ പിന്നീട് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും ബാധിച്ചു. ഇപ്പോഴിതാ കാർത്തിക്കിനെ കുറിച്ച ബെയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വന്തം യൂട്യൂബിൽ പങ്ക് വെച്ച വീഡിയോയിലാണ് താരത്തിന്റെ പരാമർശം.

തമിഴകത്തെ പ്രമുഖ നടനായിരുന്ന കാർത്തിക്കിന്റെ അച്ഛൻ മുത്തുരാമന് യാതൊരുവിധ ദുശീലങ്ങളും ഉണ്ടായിരുന്നില്ല.സിനിമയെ ഹൃദയത്തോട് ചേർത്തു നടന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാൽ മകൻ കാർത്തിക് അച്ഛന്റെ ആ പേര് കളഞ്ഞു കുളിച്ചു. അങ്ങനെയൊരു അച്ഛന് എങ്ങനെ ഇങ്ങനെയൊരു മകനുണ്ടായി എന്ന് അറിയില്ലെന്നാണ് ബെയിൽവാൻ പറയുന്നത്. തനിക്കൊപ്പം അഭിനയിച്ച രാധ ഉൾപ്പടെ പല നടിമാരുമായും കാർത്തിക്കിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്.

Also Read
എന്റെ ഉദ്ദേശം രാഷ്ട്രീയ നേതാക്കളെ തരം താഴ്ത്തുക എന്നതല്ല; രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ ഇപ്പോഴും നമുക്കുണ്ട്; വിശദീകരണവുമായി കാജോൾ

വിവാഹകാര്യത്തിൽ അടക്കം കാർത്തിക്കിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നടി രാഗിണിയെയാണ് കാർത്തിക് ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സോലക്കുയിൽ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇവർ അടുക്കുന്നത്. 1988ൽ കാർത്തിക് രാഗിണിയെ വിവാഹം ചെയ്യുകയും അതിൽ രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു. നടൻ ഗൗതം കാർത്തിക് അതിലൊരാളാണ്.അതിനുശേഷം കാർത്തിക് രാഗിണിയുടെ സഹോദരി രതിയെ വിവാഹം ചെയ്തു. അതിലും ഒരു മകൻ ഉണ്ട്. ഭാര്യയുടെ സഹോദരിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു എന്നായിരുന്നു അന്ന് വാർത്തകൾ..

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement