Home Entertainment Celebrities

രണ്ട് വിവാഹം ചെയ്ത നിര്‍മ്മാതാവുമായി പ്രണയം, ഞങ്ങളെ അടുപ്പിച്ചത് കാമമാണെന്ന് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍, പ്രണയകഥ പറഞ്ഞ് താരം

2365

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Advertisements

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Also Read: വിവാഹം ഉടന്‍, ഒടുവില്‍ പ്രണയവാര്‍ത്തകളില്‍ മനസ്സുതുറന്ന് റംസാനും ദില്‍ഷയും

സിനിമയിലെ ആദ്യ നാളുകള്‍ വിദ്യക്ക് ഏറെ ദുഷ്‌കരമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു സിനിമയില്‍ വിദ്യയായിരുന്നു നായിക. എന്നാല്‍ ആ പദ്ധതി പിന്നീട് ഉപേക്ഷതോടെ വിദ്യയ്ക്ക് കഷ്ടകാലമായിരുന്നു. 12 ചിത്രങ്ങളില്‍ നിന്നാണ് വിദ്യയെ ഇതിന് പിന്നാലെ ഒഴിവാക്കിയത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തെ തേടി നല്ല അവസരങ്ങള്‍ എത്തി തുടങ്ങി. 2012ല്‍ ആയിരുന്നു വിദ്യയുടെ വിവാഹ. നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയിയായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. സിദ്ധാര്‍ത്ഥ് നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നു.

Also Read: കുടുംബപ്രശ്‌നം ഗുരുതരമാകുന്നു; പോലീസ് സ്‌റേറഷൻ വരെ എത്തി കാര്യങ്ങൾ; വിഘ്‌നേശിന്റെ കുടുംബത്തിൽ സ്വത്ത് തർക്കം

വിദ്യയുടേത് പ്രണയവിവാഹമായിരുന്നു. ആദ്യ കാഴ്ചയില്‍ തോന്നുന്ന കാമമാണ് തങ്ങളെ അടുപ്പിച്ചതെന്നും ശാരീരിക ആകര്‍ഷണത്തില്‍ നിന്നാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും സുന്ദരനായ മനുഷ്യനാണെന്നും തനിക്ക് സുരക്ഷിതത്വം തോന്നുമെന്നും വിദ്യ പറയുന്നു.

Advertisement