ശിവാനിയുടെ ആഗ്രഹം പോലെ അഖിലെത്തി; ഒപ്പം അവളുടെ ആഗ്രഹം സഫലമാക്കിക്കൊടുത്ത്, ഇതൊന്നും വിളിച്ചു പാടി നടക്കാന്‍ താല്പര്യമില്ലെന്നും താരം

155

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് അഖില്‍ മാരാര്‍. ഷോയില്‍ നിന്ന് വിന്നര്‍ സ്ഥാനത്ത് എത്തിയ ശേഷമാണ് അഖില്‍ ഇറങ്ങിയത്. പുറത്തുവന്ന താരം തന്റെ ആരാധകരെ കാണാനും സമയം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു കുഞ്ഞു ആരാധികയുടെ അടുത്ത് എത്തിയ സന്തോഷമാണ് അഖില്‍ പങ്കുവെച്ചത്. ശിവാനി എന്ന കൊച്ചു മിടുക്കിയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു അഖില്‍മാരാരെ കാണുക എന്നത്. ശിവാനിയുടെ സ്‌കൂളില്‍ പോയാണ് അഖില്‍ ഈ കുട്ടിയെ കണ്ടത്. തന്നെക്കൊണ്ട് ആവും വിധം അവളെ സഹായിക്കുകയും ചെയ്തിട്ടുണ്ട് അഖില്‍. വീഡിയോ വൈറല്‍ ആയതോടെ ഇതിന് താഴെ വന്ന ചില കമന്റുകള്‍ക്ക് അഖില്‍ കൊടുത്ത മറുപടി ഇങ്ങനെ.

Advertisements

‘മസ്‌കത്തില്‍ നിന്നും വന്ന അടുത്ത ദിവസം കൊച്ചിയില്‍ നിന്നും കൊട്ടാരക്കര പോയി അമ്മയെ കണ്ട് അവിടെ നിന്നും കൊല്ലത്ത് പോയി എന്നെ കാണാന്‍ ആഗ്രഹിച്ച ശിവാനിക്ക് കൂടുതല്‍ സന്തോഷമാകാന്‍ അവളുടെ സ്‌കൂളില്‍ പോയ എന്റെ മനസിന്റെ സ്‌നേഹം അല്ല ചിലര്‍ക്ക് ഞാന്‍ സൈക്കിള്‍ കൊടുത്തില്ല എന്നതാണ് പ്രശ്‌നം.’ ‘ഭൗതികമായ നേട്ടങ്ങളാണ് ഇവരുടെ സന്തോഷം. ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോള്‍ എന്തേ ഇവര്‍ക്കൊന്നും സൈക്കിള്‍ വാങ്ങി കൊടുക്കാന്‍ തോന്നാഞ്ഞത്..? ചെയ്യില്ല. ഒരു മുട്ടായി പോലും ഇവര്‍ വാങ്ങി കൊടുക്കില്ല.

also read
എല്ലാം കൃത്യം, ഒരു റിയല്‍ സ്‌റ്റോറി തന്നെ, കണ്ണൂര്‍ സ്‌ക്വാഡിനെ അഭിനന്ദിച്ച് ഷാഹിദ കമാല്‍

ആറ് മാസം മുമ്പ് ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ബിഗ് ബോസ് ജയിച്ച ഞാന്‍ എന്റെ അധ്വാനത്തിന്റെ പങ്ക് ഉപയോഗിച്ച് എത്ര പേരെ സഹായിച്ചുവെന്ന് വിളിച്ച് പാടി നടക്കാറില്ല. ശിവാനിക്ക് സൈക്കിള്‍ ലഭിച്ചുവെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എന്തായാലും ഒരു സൈക്കിള്‍ വാങ്ങാനുള്ള പണത്തില്‍ കൂടുതല്‍ ഞാന്‍ അവള്‍ക്ക് നല്‍കിയിട്ടുണ്ട്. അവളുടെ കൂട്ടുകാര്‍ക്ക് മധുരവും. അത് വിളിച്ച് പാടി നടക്കാന്‍ താല്‍പര്യമില്ല എന്നതിനാല്‍ വീഡിയോയില്‍ കാണിച്ചില്ല’, എന്നാണ് അഖില്‍ മാരാര്‍ കുറിച്ചത്.

അതേസമയം അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ.

Advertisement