Home Entertainment Celebrities

രണ്ടര വര്‍ഷത്തിനു ശേഷം ജോലിക്ക് കയറി, ടീന കാശുകാരിയായെന്ന് ടോം, വീഡിയോ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി താരദമ്പതികള്‍

402

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരദമ്പതികളാണ് ടീനയും ടോമും. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ടീനയും ടോമും.

Advertisements

ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ടീനയും ടോമും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴും ഇരുവരും പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Also Read: മണമടിച്ചാല്‍ കൊതി വരും, ഗര്‍ഭിണിയായപ്പോള്‍ ഏറ്റവും ഇഷ്ടം പൊറോട്ടയും ചിക്കന്‍ കറിയും, വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീക്കുട്ടി

പ്രസവശേഷമുള്ള അവധി അവസാനിപ്പിച്ച് ജോലിക്ക് പോയി തുടങ്ങിയിരിക്കുകയാണ് ടീന. ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ജോലിത്തിരക്കുകള്‍ കാരണമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് സ്ഥിരമായി വീഡിയോ ഇടാന്‍ കഴിയാത്തതെന്നും ടീനയും ടോമും പറയുന്നു.

ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ ടീന കാശുകാരിയായി എന്നായിരുന്നു ടോമിന്റെ കമന്റ്. മുമ്പ് വര്‍ക്ക് ചെയ്ത കമ്പനിയില്‍ തന്നെയാണ് ഇപ്പോള്‍ ജോലിക്ക് കയറിയതെന്നും താനും ടോമേട്ടനും ഒരേ സമയത്താണ് ജോലിയിലേക്ക് തിരിച്ച് കയറിയെന്നും ടീന പറയുന്നു.

Also Read: കാത്തിരിപ്പിന് വിരാമം, ലിയോയുടെ ട്രെയിലര്‍ എത്തി മക്കളേ, സോഷ്യല്‍മീഡിയയില്‍ തരംഗം

ജോലി കഴിഞ്ഞ് വന്നാലുള്ള സമയം മക്കള്‍ക്കുള്ളതാണ്. എന്നാല്‍ അവരെ ഭക്ഷണം കഴിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം ടോമേട്ടനാണെന്നും പിള്ളേരെ ഫുഡ് കഴിപ്പിക്കലാണ് ഏറ്റവും വലിയ പണിയെന്നും ടീന പറയുന്നു.

Advertisement