അഖിൽ മാരാർ നല്ലൊരു മനുഷ്യനാണ്; ഇവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്; അടുത്ത സിനിമയിൽ അഖിലും സാഗറും ജുനൈസും ഉണ്ടാകും: ജോജു ജോർജ്

59

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ വിജയിയാരിക്കുകയാണ് അഖിൽ മാരാർ. ഫിനാലെയിൽ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖിൽ കപ്പുയർത്തുകയായിരുന്നു ഇത്തവണ. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെയായിരുന്നു ഇത്തവണ ബിഗ് ബോസ് അവസാനിച്ചത്.

ഇപ്പോഴിതാ ബിഗ് ബോസ് വിജയത്തിന് പിന്നാലെ കപ്പുമായി ജോജു ജോർജിന് അരികിലെത്തിയിരിക്കുകയാണ് അഖിൽ മാരാർ. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി അഖിൽ മാരാർ ആദ്യം പോയത് ജോജുവിന്റെ വീട്ടിലേക്കായിരുന്നു.. പുതിയ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അതുകൊണ്ടാണ് പെട്ടന്നുള്ള ഈ കൂടിക്കാഴ്ചയെന്നും അഖിൽ മാരാർ പറയുന്നുണ്ട്.

Advertisements

അഖിൽ ആദ്യമായി സംവിധാനം ചെയ്ത ‘ഒരു താത്വിക അവലോകന’ത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജോജു ജോർജ് ആയിരുന്നു.ജോജു ജോർജ് തനിക്ക് ഗുരു തുല്യനാണെന്നും ഒരുപാട് കടപ്പാടുകൾ ഉണ്ടെന്നും അഖിൽ പറയുന്നുണ്ട്. മറ്റുള്ളവരോടുള്ള അഖിലിന്റെ പെരുമാറ്റമാണ് അഖിലിനോട് തന്നെ അടുപ്പിച്ചതെന്നു ജോജു ജോർജ് പറഞ്ഞു. സാഗർ, ജുനൈസ് എന്നിവരെ കണ്ടു സംസാരിച്ചിരുന്നെന്നും തന്റെ അടുത്ത പടത്തിൽ സാഗറും ജുനൈസും അഖിലും ഉണ്ടെന്നും ജോജു ജോർജ് പറയുന്നുണ്ട്.

ALSO READ- ഭ യത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച; ഇനി തിരിഞ്ഞുനോക്കില്ല; സോഷ്യൽമീഡിയയിൽ നിന്നും ഇടവേളയെടുത്ത് അനുശ്രീ; സങ്കടത്തിലായി ആരാധകരും

അഖിലിനെ കുറിച്ച് ജോജു ജോർജ് പറയുന്നതിങ്ങനെ: ‘അഖിൽ മാരാർ അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനാണ്. അതറിയാവുന്നതുകൊണ്ടാണ് ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദമുണ്ടായത്. അവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. ഞാൻ ആദ്യമായിട്ടാണ് ബിഗ് ബോസ് കാണുന്നത്, അത് അഖിൽ പോയതുകൊണ്ടാണ് കണ്ടത്.

അഖിലിന്റെ കളിയും വിജയവും ഒക്കെ എനിക്ക് ഒരുപാടു ഇഷ്ടമായി. ഇവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യൻ എന്ന നിലയിൽ അവൻ അടിപൊളി ആണ്. അവന്റെ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് കണ്ടാൽ അറിയാം. അതിനു കിട്ടിയ റിസൾട്ടാണ് ഈ വിജയം.’.

ALSO READ- നയൻതാരയെ അനുകരിക്കുന്നു എന്ന് പറയുന്നത് എന്തിനാണ്? ഞാൻ ഇങ്ങനെ തന്നെയാണ്; വിമർശിക്കുന്നത് താൻ ആരാണെന്ന് അറിയാത്തവർ: അനിഖ സുരേന്ദ്രൻ

കൂടാതെ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ബിഗ് ബോസിൽ അഖിൽ, ഷിജു അടക്കമുള്ളവർ ഒരുപാട് രസിപ്പിച്ചിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇവന്റെ ഡയലോഗ് ഒക്കെ പിള്ളേര് മാസ്സ് ആയി പറയുന്നുണ്ട്. അതൊക്കെ ഭയങ്കര കഴിവല്ലേയെന്നും ജോജു പറയുന്നു. ഇതൊരു കരിയർ ആയി അഖിൽ മാറ്റണം എന്നാണ് തന്റെ അഭിപ്രായം. കുറെ നാളുകളായി പല പ്രോജക്ടുകൾ ചർച്ച ചെയ്യുന്നുണ്ട്. അഖിൽ ഒരു നല്ല നടൻ ആണ്, അഭിനയിക്കാൻ കഴിയുന്ന കലാകാരനാണ്െന്നും ജോജു പറഞ്ഞു.

താൻ സാഗറിനെയും ജുനൈസിനെയും കണ്ടിരുന്നു. അവരും അഖിലും തന്റെ അടുത്തൊരു സിനിമയിലുണ്ട്. ഇവൻ ബിഗ് ബോസിൽ ഓരോരുത്തരെ എടുത്തിട്ട് ഇടിക്കുന്ന കാണുമ്പോ തനിക്ക് പേടി ആകും, ദൈവമേ ഇവൻ ആളെ കൊന്നിട്ടാണോ വരാൻ പോകുന്നത് എന്ന് ചിന്തിക്കും. അവൻ വെറുതെ പറയാറില്ല ഇടിക്കുമെന്നു പറഞ്ഞാൽ ഇടിക്കും. അതാണ് തങ്ങൾ തമ്മിലുള്ള ഒരു കണക്ഷനെന്നും ജോജു പറഞ്ഞു.

ജോജുവിനെ കുറിച്ച് അഖിലിന്റെ വാക്കുകൾ: ”ഞാൻ എപ്പോഴും ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് ജോജു ജോർജ്. ഞാൻ കണ്ടതൊന്നുമല്ല സിനിമ എന്ന് മനസ്സിലാക്കി തന്ന ആളാണ് ജോജു ചേട്ടൻ. നിങ്ങൾ ചിന്തിക്കുന്നതിനു അപ്പുറത്താണ് ഈ മനുഷ്യന്റെ ഉള്ളിലെ സിനിമ. സിനിമയെക്കുറിച്ചുള്ള കാര്യങ്ങളിൽ അപാര അറിവാണ്. നീ നന്നായി പഠിച്ച് സിനിമ ചെയ്യണം എന്ന് എന്നോട് പറയാറുണ്ട്. അന്നും ഇന്നും ഞാൻ എന്ന മനുഷ്യനെയാണ് ഈ നല്ല മനുഷ്യൻ സ്‌നേഹിക്കുന്നത്. പുള്ളിയുടെ ഒരു റിഫ്‌ലക്ഷൻ ആണ് ഞാൻ എന്ന് എന്നോട് ജോജു ചേട്ടൻ പറയാറുണ്ട്. അദ്ദേഹത്തിന്റെ ഒരു പഴയകാലം പോലെയാണ് ഞാൻ എന്നാണ് പറയാറുള്ളത്.”

Advertisement