ഭ യത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച; ഇനി തിരിഞ്ഞുനോക്കില്ല; സോഷ്യൽമീഡിയയിൽ നിന്നും ഇടവേളയെടുത്ത് അനുശ്രീ; സങ്കടത്തിലായി ആരാധകരും

164

സൂപ്പർഹിറ്റ് സിനിമകളുടെ അമരക്കാരൻ ലാൽ ജോസിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സൂപ്പർഹിറ്റ് സിനിമയിൽ കൂടി മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ.

മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രം ആയിട്ടായിരുന്നു അനുശ്രി ഡയമണ്ട് നെക്ലസിൽ എത്തിയത്. പിന്നീട് സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കുമൊപ്പം അനുശ്രി നിരവധി സൂപ്പർ ഹിറ്റുകളിൽ വേഷമിട്ടു.

Advertisements

ഇന്ന് സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ താരം പങ്കുവെയ്ക്കുന്ന സങ്കടത്തെ കുറിച്ചുള്ള പോസ്റ്റുകളാണ് ചർച്ചയാകുന്നത്. അതിജീവിക്കേണ്ടി വരുന്ന ഒരു സങ്കടത്തെ കുറിച്ച് പറഞ്ഞാണ് അനുശ്രീ ആദ്യമെത്തിയത്. പിന്നാലെ തുടരെ ഇത്തരം പോസ്റ്റുകൾ വന്നതോടെ ആരാധകർക്കും വിഷമമായിരുന്നു.

ALSO READ- നയൻതാരയെ അനുകരിക്കുന്നു എന്ന് പറയുന്നത് എന്തിനാണ്? ഞാൻ ഇങ്ങനെ തന്നെയാണ്; വിമർശിക്കുന്നത് താൻ ആരാണെന്ന് അറിയാത്തവർ: അനിഖ സുരേന്ദ്രൻ

ഇപ്പോഴിതാ സോഷ്യൽമീഡിയയോട് വിടപറഞ്ഞിരിക്കുകയാണ് അനുശ്രീ. നേരത്തെ ഒരുപാട് തകർന്നുപോയ, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ചയിലൂടെയാണ് താൻ കടന്നുപോയതെന്നും ഒരു കുറിപ്പിൽ അനുശ്രീ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽനിന്നു താൽക്കാലിക ഇടവേള എടുക്കുകയാണെന്ന് താരം അറിയിച്ചിരിക്കുന്നത്.

അതേസമയം, താരത്തിന്റെ ഈ തീരുമാനം അവരുടെ ആരാധകരെ വലിയ വിഷമത്തിലാക്കിയിരിക്കുകയാണ്. മനസ്സുവിഷമിപ്പിക്കുന്ന എന്തോ ഒന്ന് അനുശ്രീക്കു സംഭവിച്ചെന്നും മുറിവുണങ്ങി നടി എത്രയും വേഗം സന്തോഷത്തോടെ തിരിച്ചുവരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകൾ. ‘വേഗം തിരിച്ച് വരൂ’, ‘എന്തുപറ്റിയെന്ന് ഞങ്ങളോടു പറയൂ’, ‘മിസ് യു അനുചേച്ചി’. ഇൻസ്റ്റ തുറക്കുന്നതു തന്നെ അനുശ്രീയെ കാണാനാണെന്നും ചിലർ കുറിക്കുന്നുണ്ട്.

ALSO READ-വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുമ്പോള്‍ കണ്ടുമുട്ടി, വെറും ഒരാഴ്ചത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, വിശേഷങ്ങള്‍ പഹ്കുവെച്ച് ഷംനയും ഷാനിദും

അനുശ്രീ കുറച്ചതിങ്ങനെ: ‘ഒരുപാട് തകർന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാൽ ഞാൻ മുന്നോട്ടു തന്നെ പോകാൻ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്‌നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാൽ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്.”-എന്നാണ് താരം മുൻപ് കുറിച്ചത്.

എന്നാൽ ഈ ദുഃഖത്തിന് കാരണമെന്താണെന്നോ എന്താണ് സംഭവിച്ചതെന്നോ അനുശ്രീ വെളിപ്പെടുത്തിയിട്ടില്ല. ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥനിൽ’ അതിഥിവേഷത്തിലും അനുശ്രീ എത്തുമെന്നാണ് വിവരം.

Advertisement