ഒരുപാട് കാലം വിലയില്ലാത്തവനായി ജീവിച്ചു, ഇന്ന് കോടികളുടെ ഫ്‌ലാറ്റിന്റെ ഉടമ, മിനി കൂപ്പറും വോള്‍വോയും സ്വന്തം, പ്രേക്ഷകരെ ഞെട്ടിച്ച് അഖിലിന്റെ വളര്‍ച്ച

328

ബിഗ്ബോസ് സീസണ്‍ അഞ്ചിന്റെ വിജയിയായി പടിയിറങ്ങിയ അഖില്‍ മാരാരിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും തിരക്ക് കൂട്ടുന്നവരാണ് ആരാധകര്‍. അഞ്ചാം സീസണോടെ ഏറ്റവും കൂടുതല്‍ ആരാധകരെ കിട്ടിയ ഒരു താരമായിട്ടാണ് അഖില്‍ പുറത്തെത്തിയത്. ഗെയിം ഷോയിലെ മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Advertisements

അതുകൊണ്ട് തന്നെ ബിഗ് ബോസ് ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ. അഖില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഇന്റര്‍ വ്യൂകളിലൂടെയാണ് ലക്ഷ്മി താരമായത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. പ്രണയിച്ച കഥയൊക്കെ അഖില്‍ ബിഗ് ബോസില്‍ വെച്ചുതന്നെ വെളിപ്പെടുത്തിയിരുന്നു.

Also Read:നായികയാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല; തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനെ കുറിച്ച് മമിത ബൈജു

ഇപ്പോഴിതാ തന്റെ ജീവിതത്തെയും വളര്‍ച്ചയെയും കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഒത്തിരി കാലം ഒരു വിലയുമില്ലാത്തവനായി നടന്നുവെന്നും ഇനി പറ്റില്ലെന്നും താന്‍ തനിക്കൊരു വിലയിട്ടിട്ടുണ്ടെന്നും അത് തരുന്നവന്‍ മാത്രം തന്നെ കൂടെ കൂട്ടിയാല്‍ മതിയെന്നും താരം പറയുന്നു.

താന്‍ കാക്കനാട് പുതിയ ഫ്‌ലാറ്റ് വാങ്ങിയിട്ടുണ്ട്. അതിന് മുമ്പ് മിനി കൂപ്പറും വോള്‍വോയും സ്വന്തമാക്കിയെന്നും ബിഗ് ബോസില്‍ നിന്നും കിട്ടിയ പൈസയും ശമ്പളവുമൊക്കെ വെച്ചായിരുന്നു അതൊക്കെ വാങ്ങിയതെന്നും ഇപ്പോഴും പരിപാടികള്‍ വരുന്നതുകൊണ്ട് ഭാഗ്യമെന്നും അഖില്‍ പറഞ്ഞു.

Also Read:സാമ്പത്തിക പ്രശ്നം കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്, എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നതില്‍ സന്തോഷം; അനശ്വര രാജന്‍

താന്‍ ഷോകളില്‍ നിന്നും കണക്ക് പറഞ്ഞ് പണം വാങ്ങാറില്ല, അവര്‍ തരാറാണുള്ളത്. മോഹന്‍ലാലിന് 25കോടിയാണ് കൊടുക്കുന്നത്, അത് അദ്ദേഹത്തിന്റെ അഹങ്കാരം കൊണ്ടല്ലെന്നും വില ഉള്ളത് കൊണ്ട് തന്നെയാണെന്നും അഖില്‍ പറയുന്നു.

Advertisement