നായികയാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല; തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനെ കുറിച്ച് മമിത ബൈജു

31

കണ്ണടച്ച് തുറക്കുമ്പോഴേക്കും അഭിനയ ലോകത്ത് വലിയൊരു സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നടി മമിത ബൈജു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത നടിയുടെ പ്രേമലു എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

സിനിമ എന്ന ആഗ്രഹം തനിക്ക് ചെറുപ്പം മുതലേ ഉണ്ടെങ്കില്‍ പോലും ഒരിക്കലും നായികയാകും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മമിത ഇപ്പോള്‍ പറയുന്നു. ചെറുപ്പം മുതല്‍ സിനിമയോട് വല്ലാത്തൊരു ആഗ്രഹമായിരുന്നു. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ തേടിയെത്തി.

പ്രേമലുവില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴും അതിന്റെ റിലീസിന് കാത്തിരുന്നപ്പോഴും ഇതുവരെ ഇല്ലാത്ത എക്‌സൈറ്റ്‌മെന്റും ടെന്‍ഷനുമുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളെല്ലാം റീനു എന്ന കഥാപാത്രം എന്നെ വിശ്വസിച്ചേല്‍പ്പിച്ച സംവിധായകന്‍ ഗിരീഷേട്ടനും ടീം പ്രേമലുവിനുമുള്ളതാണ്. അതേസമയം ഇപ്പോള്‍ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മമിതാ .

Advertisement