സാമ്പത്തിക പ്രശ്നം കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്, എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നതില്‍ സന്തോഷം; അനശ്വര രാജന്‍

108

തനിക്ക് അഭിനയത്തില്‍ എത്രത്തോളം കഴിവുണ്ടെന്ന് ഈ അടുത്ത് റിലീസ് ചെയ്ത കുറച്ചു ചിത്രങ്ങളിലൂടെ നടി അനശ്വര രാജന്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടിയുടെത് ആയിരുന്നു. ഒത്തിരി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് അനശ്വരയ്ക്ക് ലഭിച്ചത്. 

ഇപ്പോഴിതാ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Advertisements

സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളതെന്ന് അനശ്വര പറയുന്നു.

 

ആണ്-പെണ്ണ് എന്നൊന്നുമല്ല എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നു എന്നത് ഇരട്ടി സന്തോഷിപ്പിക്കുന്നുവെന്നും അനശ്വര പറയുന്നു.

 

 

 

Advertisement