Home Entertainment Celebrities

എന്നെ ഒരു സെലിബ്രിറ്റി ആക്കല്ലേ, ആവശ്യത്തിന് കണ്ടന്റ് തന്നില്ലേ ഞാന്‍, മാധ്യമപ്രവര്‍ത്തകരോട് അഖില്‍ മാരാര്‍ പറയുന്നു

117

ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ വിജയിയാരിക്കുകയാണ് അഖില്‍ മാരാര്‍. ഫിനാലെയില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തന്നെ അഖില്‍ കപ്പുയര്‍ത്തുകയായിരുന്നു ഇത്തവണ. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെയായിരുന്നു ഇത്തവണ ബിഗ് ബോസ് അവസാനിച്ചത്.

Advertisements

ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് സിനിമയില്‍ സംവിധായകനായി പ്രവര്‍ത്തിച്ച ആളായിരുന്നു അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെയായിരുന്നു അഖില്‍ മാരാര്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്.

Also Read: വളര്‍ന്നത് അച്ഛനില്ലാതെ, ഇന്ന് നേടിയെടുത്തതെല്ലാം തനിച്ചുണ്ടാക്കിയത്, വിവാഹം കഴിക്കാന്‍ കുറച്ച് നിബന്ധനകളുണ്ട്, ലാലേട്ടനെ വശീകരിച്ച നേഹ സക്‌സേന പറയുന്നു

ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയെ അഖിലിന്റെ വിശേഷങ്ങളാണ്. ബിഗ് ബോസ് വിജയി ആയതിന് പിന്നാലെ അഖിലിന്റെ വീഡിയോകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് അഖിലിന്റെ ഒരു വീഡിയോ.

സിനിമ കാണാന്‍ സ്വയം ഡ്രൈവ് ചെയ്ത് തിയ്യേറ്ററിലെത്തിയതായിരുന്നു അഖില്‍. അതിനിടെ വീഡിയോ എടുക്കാനായി ഓടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് മതീടാ എന്നെ സെലിബ്രിറ്റി ആക്കാതിരിക്കൂ എന്നും ആവശ്യത്തിനും അനാവശ്യത്തിനും താന്‍ കണ്ടന്റ് തന്നിട്ടുണ്ടെന്നും അഖില്‍ പറയുന്നു.

Also Read: ആ പ്രായത്തിലും കയ്യെല്ലാം ഉരുക്കുപോലെ ആയിരുന്നു; ബാല അദ്ദേഹത്തിന് അവസരം നല്കി; മൊട്ട രാജേന്ദ്രന്റെ അഭിനയ ജീവിതം പറഞ്ഞ് ചെയ്യാറു ബാലു

ഒരു തമാശപോലെയായിരുന്നു അഖില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എന്നും സാധാരണക്കാരനെ പോലെ തന്നെയാണ് താനെന്നും ബിഗ് ബോസ് വിജയി ആയതുകൊണ്ട് എപ്പോഴും താരപരിവേഷം ഒപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അഖില്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisement