അവളെ നിലക്ക് നിര്‍ത്താനാവാത്ത നീയൊക്കെ എന്ത് ഭര്‍ത്താവാണ്, നിനക്കൊക്കെ ആണത്തമുണ്ടോ, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ, കിടിലന്‍ മറുപടി നല്‍കി ജീവ

114

മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.

Advertisements

തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

Also Read: വളര്‍ന്നത് അച്ഛനില്ലാതെ, ഇന്ന് നേടിയെടുത്തതെല്ലാം തനിച്ചുണ്ടാക്കിയത്, വിവാഹം കഴിക്കാന്‍ കുറച്ച് നിബന്ധനകളുണ്ട്, ലാലേട്ടനെ വശീകരിച്ച നേഹ സക്‌സേന പറയുന്നു

ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ സോഷ്യല്‍മീഡിയ ടോക്‌സിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. പലപ്പോഴും പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതെല്ലാം ശ്രദ്ധിക്കാന്‍ പോയാല്‍ അവസ്ഥ എന്താകുമെന്നും നീ എന്ത് ഭര്‍ത്താവാണ് അവളെ അഴിച്ച് വിട്ടിരിക്കുകയാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നതെന്നും ജീവ പറയുന്നു.

Also Read: ആ പ്രായത്തിലും കയ്യെല്ലാം ഉരുക്കുപോലെ ആയിരുന്നു; ബാല അദ്ദേഹത്തിന് അവസരം നല്കി; മൊട്ട രാജേന്ദ്രന്റെ അഭിനയ ജീവിതം പറഞ്ഞ് ചെയ്യാറു ബാലു

ഇതൊക്കെ ചോദിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. നിനക്ക് ആണത്തം ഉണ്ടോയെന്ന് ചോദിക്കാറുണ്ട്. ശരിക്കും ഇവരൊക്കെ ആണത്തം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പലരും ടോക്‌സിറ്റിക്ക് വേണ്ടിയാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതെന്നും ജീവ പറയുന്നു.

Advertisement