ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ശരിക്കും ഞെട്ടിയെന്ന് അക്ഷയ് കുമാര്‍, താനാണ് ആ പെണ്‍കുട്ടിയെന്ന് സുരഭി ലക്ഷ്മി, വാക്കുകള്‍ ബഹുമതിയായി കരുതുന്നുവെന്ന് താരം

185

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയല്‍ നടിയാണ് സുരഭി ലക്ഷ്മി. മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന പരമ്പര യാണ് സുരഭി ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങുകയാണ് താരം.

Advertisements

അതേ സമയം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്. മലയാളം ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരുന്ന സുരഭി നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

Also Read:അടുത്ത വിവാഹം എത്തി; പേളിയുടെ കുടുംബത്തില്‍ വീണ്ടും ആഘോഷം

എന്നാല്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ജീവിതത്തില്‍ സുരഭി വിജയങ്ങള്‍ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിപിന്‍ സുധാകര്‍ എന്നയാളെയായിരുന്നു സുരഭി വിവാഹം ചെയ്തത്. എന്നാല്‍ ബന്ധം വേര്‍പിരിഞ്ഞു.

ഇപ്പോഴിതാ മിന്നാമിനുങ്ങി 2017 ലെ ദേശീയ പുരസ്‌കാര ചടങ്ങില്‍ വെച്ച് തന്നെ അമ്പരപ്പിച്ച ഒരു മലയാളി നടിയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സുരഭി ലക്ഷ്മിയായിരുന്നു ആ പെണ്‍കുട്ടി.

Also Read:37 വയസ്സായിരുന്നു ഏട്ടന്, ആ ഷോക്കില്‍ നിന്നും ഇതുവരെ പുറത്തു വന്നിട്ടില്ല; ചേട്ടന്റെ വിയോഗത്തെക്കുറിച്ച് അമൃത നായര്‍

ദേശീയ പുരസ്‌കാര ചടങ്ങിനിടെ തന്റെയടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. താന്‍ മലയാള സിനിമയിലെ ഒരു നടിയാണെന്ന് പറഞ്ഞുവെന്നും അങ്ങയുടെ വലിയ ഫാനാണെന്ന് പറഞ്ഞുവെന്നും തന്നോട് എത്ര സിനിമ ചെയ്തുവെന്ന് ചോദിച്ചുവെന്നും 135 എന്ന് താന്‍ പറഞ്ഞുവെന്നും അക്ഷയ് കുമാര്‍ പറയുന്നു.

താന്‍ തിരിച്ചും ആ പെണ്‍കുട്ടിയോട് എത്ര സിനിമ ചെയ്തുവെന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയെന്നും ഇത് തന്റെ ആദ്യ സിനിമയാണെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും 135ാമത്തെ സിനിമക്ക് ദേശീയ പുരസ്‌കാരം വാങ്ങാന്‍ വന്ന താന്‍ ആദ്യ സിനിമക്ക് സിനിമക്ക് തന്നെ പുരസ്‌കാരം വാങ്ങാന്‍ വന്ന അവരോട് എന്താണ് പറയേണ്ടതെന്നറിയാതെ പകച്ചുപോയി എന്നും അക്ഷയ് കുമാര്‍ പറയുന്നു.

വീഡിയോ വൈറലായതോടെ കമന്റുമായി സുരഭി ലക്ഷ്മിയും എത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ തനിക്ക് ഒത്തിരി സന്തോഷം തരുന്നുവെന്നും ്എത്രത്തോളമാണ് ആ സന്തോഷമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമെന്നും വാക്കുകള്‍ ഒരു ബഹുമാതിയായി താന്‍ കരുതുന്നുവെന്നും സുരഭി കുറിച്ചു.

Advertisement