മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനില്‍ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ ആകര്‍ഷിച്ചത്.
പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.
തങ്ങളുടെ കുടുംബ വിശേഷം എല്ലാം ഇവര്‍ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാമത്തെ മകള്‍ ജനിച്ചതെല്ലാം പേളിയും കുടുംബവും ആഘോഷമാക്കിയിരുന്നു. അതുപോലെ സഹോദരി റേച്ചലിന്റെ മക്കളുടെ വിശേഷവും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പേളിയും കുടുംബത്തില്‍ അടുത്ത ആഘോഷം എത്തി. പേളി മാണിയുടെ വീട്ടില്‍ മറ്റൊരു വിവാഹത്തിന് കൂടെ ഒരുക്കങ്ങള്‍ നടക്കുന്നു. അനിയത്തി ശ്രദ്ധയുടെ വിവാഹത്തോട് അനുബദ്ധിച്ചുള്ള ഷോപ്പിങിലാണ് ഇപ്പോള്‍ പേളിയും റേച്ചലും എല്ലാം. കൂട്ടുകുടുംബമായി കഴിയുന്ന പേളിയുടെ അച്ഛന്റെ അനിയന്റെ മകളാണ് ശ്രദ്ധ. പേളിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ശ്രദ്ധയും ഏറെ പരിചിതയാണ്.