മകളുടെ വിവാഹം ഭംഗിയായി നടത്തി നടന്‍ ബൈജു, വൈറലായി ഡോക്ടര്‍ ഐശ്വര്യയുടെയും രോഹിത്തിന്റെയും വിവാഹചിത്രങ്ങള്‍

311

കുട്ടിയായിരിക്കെ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്നും മലയാള സിനിമയില്‍ സജീവമാണ് ബൈജു.

Also Read:ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ശരിക്കും ഞെട്ടിയെന്ന് അക്ഷയ് കുമാര്‍, താനാണ് ആ പെണ്‍കുട്ടിയെന്ന് സുരഭി ലക്ഷ്മി, വാക്കുകള്‍ ബഹുമതിയായി കരുതുന്നുവെന്ന് താരം

ഇപ്പോഴിതാ ബൈജുവിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. താര സാന്നിധ്യത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചായിരുന്നു ഐശ്വര്യയുടെയും രോഹിത് നായരുടെയും വാവാഹം.

ആമസോണ്‍ കമ്പനിയില്‍ എന്‍ജിനിയറായ രോഹിത്തിനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. വിവാഹചടങ്ങില്‍ നടി ആനി, കാര്‍ത്തിക, ഭാഗ്യലക്ഷ്മി, സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.

Also Read:അടുത്ത വിവാഹം എത്തി; പേളിയുടെ കുടുംബത്തില്‍ വീണ്ടും ആഘോഷം

ഡോക്ടറാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ. മകള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വിവരം അടുത്തിടെയായിരുന്നു ബൈജു തുറന്നുപറഞ്ഞത്. ഒരു മകനും താരത്തിനുണ്ട്. പ്ലസ്ടുവില്‍ പഠിക്കുകയാണ്. കുടുംബത്തെ കുറിച്ച് വളരെ രസകരമായിട്ടാണ് ബൈജു എപ്പോഴും സംസാരിച്ചിരുന്നത്.

Advertisement