സാരിയില്‍ തിളങ്ങി മമിത ബൈജു, വൈറലായി ചിത്രങ്ങള്‍, അതിസുന്ദരിയെന്ന് ആരാധകര്‍

38

മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു.

Advertisements

തമിഴിലേക്കും ചുവടുവെക്കാന്‍ മമിതഒരുങ്ങിയിരുന്നു. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്.

Also Read:മകളുടെ വിവാഹം ഭംഗിയായി നടത്തി നടന്‍ ബൈജു, വൈറലായി ഡോക്ടര്‍ ഐശ്വര്യയുടെയും രോഹിത്തിന്റെയും വിവാഹചിത്രങ്ങള്‍

വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മമിത ബൈജു. നായികവേഷത്തില്‍ തന്നെയാണ് മമിത തിളങ്ങുന്നത്. മമിത നായികവേഷത്തിലെത്തിയ പ്രേമലു തിയ്യേറ്ററുകളില്‍ വന്‍വിജയമായിരുന്നു.

റീനു എന്ന കഥാപാത്രത്തിന് കൈയ്യടി നേടിയ താരത്തിന് ഇന്ന് ഇരട്ടിയിലധികം ആരാധകരെയാണ് ലഭിച്ചത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് മമിത ഇന്ന്. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മമിത. ട്രെഡിഷണല്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement