ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി പ്രതിഫലം നജീബിന് ഒരാള്‍ കൊടുത്തിട്ടുണ്ട്, ആടുജീവിതം ഇറങ്ങിയതിന് ശേഷം നജീബിന് എന്ത് കിട്ടിയെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്ലെസ്സി

318

ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Also Read:സാരിയില്‍ തിളങ്ങി മമിത ബൈജു, വൈറലായി ചിത്രങ്ങള്‍, അതിസുന്ദരിയെന്ന് ആരാധകര്‍

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

സിനിമ ഹിറ്റായതിന് പിന്നാലെ ബ്ലെസ്സിക്കെതിരെയും ബെന്യാമിനെതിരെയുമൊക്കെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. യഥാര്‍ത്ഥ നജീബിന് എന്താണ് കിട്ടിയതെന്നും അദ്ദേഹം സിനിമ ഇറങ്ങമ്പോള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും നിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ലെന്നുമൊക്കെയാണ് വിവരം.

Also Read:അടുത്ത വിവാഹം എത്തി; പേളിയുടെ കുടുംബത്തില്‍ വീണ്ടും ആഘോഷം

എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളില്‍ യാതൊരു കാര്യവുമില്ലെന്ന് പറയുകയാണ് ബ്ലെസ്സി. നജീബിന് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും ആടുജീവിതം പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ സോഷ്യല്‍ സ്റ്റാറ്റസ് തന്നെ ഉയര്‍ന്നുവെന്നും പല പരിപാടികളിലും വിശിഷ്ടാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കുന്നുണ്ടെന്നും ബെന്യാമിനും പറഞ്ഞു.

നോവലിന്റെ റൈറ്റ്‌സിന് വേണ്ടി താന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി നജീബിന് ഒരാള്‍ കൊടുത്തിട്ടുണ്ടെന്നും തനിക്കും ബെന്യാമിനും നജീബിനുമൊക്കെ അടുത്തറിയുന്ന ഒരാള്‍ തന്നെയാണ് പണം നല്‍കിയതെന്നും വേറെ ആരും ഇക്കാര്യം അറിയരുതെന്ന് പണം കൊടുത്തയാള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ബ്ലെസ്സി പറയുന്നു.

Advertisement