ലാലേട്ടൻ ഉണ്ടാക്കിയ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് കഴിച്ച് സുചിത്ര ചേച്ചി പറഞ്ഞത് കേട്ടോ

40

തൊട്ടതെല്ലാം പൊന്നാക്കുന്ന സൂപ്പർതാരമാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ കളക്ഷൻ റെക്കോർഡുകളും തന്റെ പേരിലാക്കിയ ലാലേട്ടൻ ഒരു സകലകലാവല്ലഭൻ തന്നെയാണെന്നാണ് അദ്ദേഹത്തെ ശരിക്കും അറിയാവുന്നവർ പറയുന്നത്.

അതേ സമയം അഭിനയത്തിൽ മാത്രമല്ല പാചകത്തിലും രാജാവാണ് ലാലേട്ടൻ. വൈവിധ്യമാർന്ന വിഭവങ്ങൾ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചക പരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാൽ.

Advertisement

അടുത്തിടെ ദുബായിയിലെ തന്റെ പുതിയ വീട്ടിൽ അദ്ദേഹം പാചകം ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും ഒക്കെ വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോോവിതാ ഒരു സ്പെഷ്യൽ ചിക്കൻ റോസ്റ്റുമായാണ് ലാലേട്ടൻ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അധികം മസാലകൾ ചേർക്കാതെ ചേരുവകൾ ചതച്ചു ചേർത്താണ് ലാലേട്ടൻ ഈ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു.

Also Read
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചെത്തുന്നു! മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലൂടെ

ലാലേട്ടന്റെ സ്പെഷ്യൽ ചിക്കൻ ഭാര്യ സുചിത്രയാണ് രുചിച്ചു നോക്കിയത്. വിഭവം ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് സുചിത്ര മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ലാലേട്ടന്റെ പ്രിയ ചങ്ങാതിയായ സമീർ ഹംസയേയും വീഡിയോയിൽ കാണാം..

മോഹൻലാലിന്റെ സ്പെഷ്യൽ ചിക്കൻ റോസ്റ്റിന്റെ ചേരുവകൾ ഇങ്ങനെ:

ചിക്കൻ- 500 ഗ്രാം, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഗരം മസാല, കടുക്, പെരുജീരകം, കറിവേപ്പില
വറ്റൽമുളക് ചതച്ചത്, മഞ്ഞൾ, ഉപ്പ്, തേങ്ങ ചുട്ടത് ഒരു കഷ്ണം.

ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക. ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്‌ബോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക.
കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.

നേരത്തെ മീൻ പൊരിക്കുന്ന മോഹൻലാലിന്റെ വീഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലാൽ ആരാധകരും ഭക്ഷണപ്രേമികളും ഒരുപോലെ ഷെയർ ചെയ്ത വീഡിയോയായിരുന്നു അത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊവിഡിനെയും ലോക്ഡൗണും മൂലം നിർത്തിവെച്ചിരിക്കുയാണ്.

Also Read
ആ സംഭവത്തോടെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറി! അന്ന് താനത് നിഷേധിച്ചതിന്റെ പ്രതികാരം തീർക്കുകയായിരുന്നു ; രാജ് കുന്ദ്രയ്ക്കെതിരെ പുതിയ ആരോപണവുമായി പൂനം പാണ്ഡെ

നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ.
അതേ സമയം ഇതിനോടകം തന്നെ ലാലേട്ടന്റെ പാചക വീചിയോ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരും താരങ്ങളുമാണ് ലാലേട്ടന്റെ വീഡിയോയ്ക്ക കമന്റുമായി എത്തുന്നത്.

Advertisement