പാഡ് വെച്ചിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു, ബട്ടക്‌സില്‍ അടിക്കുന്ന സീന്‍ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഒരു രസവും തോന്നിയിട്ടില്ല, വെളിപ്പെടുത്തലുമായി അലന്‍സിയര്‍

511

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നിടായായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Advertisements

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Also Read:എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം, പൊട്ടിത്തെറിച്ച് സയനോര

ഇപ്പോഴിതാ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും അത് എങ്ങനെയാണ് ചിത്രീകരിച്ചത് എന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അലന്‍സിയര്‍. താന്‍ ആദ്യമായിട്ടാണ് സ്വാസികയ്‌ക്കൊപ്പം അഭിനയിക്കുന്നതെന്നും തനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു.

അവര്‍ കാണിച്ച തന്റേടവും പ്രൊഫഷണലിസുമൊക്കെ പറഞ്ഞറിയിക്കാന്‍ കഴിയില്ല. എങ്ങനെയാണ് തൊഴിലില്‍ കാണിക്കേണ്ട സമര്‍പ്പണമെന്നും സത്യസന്ധതയെന്നുമൊക്കെ അവര്‍ തനിക്ക് കാണിച്ച് തന്നുവെന്നും ബാല്‍ക്കണിയില്‍ വെച്ചുള്ള ഒരു ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് അത് വേണോയെന്ന് തോന്നിയിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു.

Also Read:എന്റെ ഉറ്റസുഹൃത്തിന് ജന്മദിനാശംസകള്‍; പ്രിയ സുഹൃത്തിനെ കുറിച്ച് മഞ്ജു വാര്യര്‍

എന്നാല്‍ സ്വാസിക തന്ന ആത്മവിശ്വാസമാണ് തന്നെ അത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. താന്‍ സ്വാസികയുടെ ബട്ടക്‌സില്‍ അടിക്കുന്ന രംഗമുണ്ട്. തല്ലിക്കോളൂ, താന്‍ പാഡ് വച്ചിട്ടുണ്ട് എന്ന് സ്വാസിക തന്നോട് പറഞ്ഞുവെന്നും ആ രംഗങ്ങള്‍ കാണികളെ രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ തങ്ങള്‍ക്ക് ഒരു സുഖവും തോന്നിയിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

Advertisement