എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം, പൊട്ടിത്തെറിച്ച് സയനോര

145

മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആര്‍ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisements

2001ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.

Also Read: മമ്മൂട്ടിക്ക് മുന്‍പ് ഈ വേഷം ചെയ്യാന്‍ പരിഗണിച്ചത് ആദ്യം മറ്റൊരു താരത്തെ ; ജയറാം പറയുന്നു

സംഗീതത്തിന് അപ്പുറം തന്റെ നിലപാടുകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് സയനോര. സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത താരത്തിന് അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ എല്ലാത്തിനേയും പിന്തള്ളി മുന്നോട്ടുള്ള യാത്രയിലാണ് താരം.

ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോക്ക് താഴെ വന്ന കമന്റുകളില്‍ പ്രതികരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മഴ നനയുന്ന ഒരു വീഡിയോയായിരുന്നു സയനോര പങ്കുവെച്ചത്.

Also Read:എന്തിനാണ് പിരിയുമ്പോള്‍ ഭാര്യയ്ക്ക് പണം കൊടുക്കുന്നത്; സ്ത്രീധനത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

മഴ കണ്ടപ്പോള്‍ ഇറങ്ങി നൃത്തം ചെയ്യാന്‍ തോന്നി, അങ്ങനെ ഇറങ്ങി നൃത്തം ചെയ്തുവെന്നും സുഹൃത്തായിരുന്നു വീഡിയോ എടുത്തതെന്നും പലരും അതൊരു മോശമായി കണ്ടുവെന്നും സാധാരണ പൊതുസ്ഥലത്ത് പുരുഷന്മാര്‍ പാട്ടിനൊത്ത് ഡാന്‍സ് കളിക്കാറുണ്ടെന്നും അതിനെയൊന്നും കാര്യമാക്കാറില്ലെന്നും സയനോര പറയുന്നു.

എന്നാല്‍ സ്ത്രീ ചെയ്യുമ്പോള്‍ അങ്ങനെയല്ല, അവരുടെ ശരീരത്തെ സെക്ഷ്വലൈസാക്കി ഒബ്ജക്ടിഫൈ ചെയ്തുവച്ചത് കൊണ്ട് പെണ്ണ് കാലുകാണിക്കുന്നത് പോലും പ്രശ്‌നം, ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ഇനി താന്‍ ഒന്നിനുവേണ്ടിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ഇഷ്ടമുള്ളതൊക്കെ ചെയ്യുമെന്നും സയനോര പറയുന്നു.

Advertisement