അലൻസിയറിന് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാർഡ് തിരിച്ചു നൽകണമെന്ന് ഭാഗ്യലക്ഷ്മി; അത് നിന്റെ മാ ന സികരോ ഗം മൂ ർ ച്ചി ച്ചതിന്റെ ലക്ഷണമാണെന്ന് ഹരീഷ് പേരടി

2034

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ നടൻ അലൻസിയറിന്റെ പ്രവർത്തി വലിയ ചർച്ചയാവുകയാണ്. അലൻസിയർ അവാർഡ് വാങ്ങി നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീവിരുദ്ധ പരാമർശമാണ് താരം നടത്തിയത്. ഇതുപോലെ ഉള്ള പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും, ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും ആൺകരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.

സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തുക 25000മെന്നത് വർധിപ്പിക്കണമെന്നും അദ്ദേഹം വേദിയിൽ വെച്ച് സാംസ്‌കാരിക മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Advertisements

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നടന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ ചടങ്ങിനെത്തിയിരുന്നു. ഈ സമയത്താണ് അലൻസിയർ വിവാദ പരാമർശം നടത്തിയത്. തുടർന്ന് നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്.

ALSO READ- മുഖ്യമന്ത്രിയോടുള്ള ബഹുമാനം! സംസാരിച്ച് തീരുംവരെ എന്നെ ആരും ഇരുത്താൻ നോക്കണ്ട; വൈറലായി ഭീമൻ രഘുവിന്റെ നിൽപ്പ്

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്മാരായ ഹരീഷ് പേരടിയും സന്തോഷ് കീഴാറ്റൂരും അടക്കമുള്ളവർ അലൻസിയറിനെ വിമർശിച്ചു. ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ, അലൻസിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമർശം വന്നതിൽ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി കു റ്റ പ്പെടുത്തി.

സർക്കാറിന്റെ ഒരു പരിപാടിയിൽ ഇങ്ങനെ ഒരു പരാമർശം നടത്തണമെങ്കിൽ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അലൻസിയറിന് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാർഡ് തിരിച്ചു നൽകണമെന്നും ഇതിനെതിരെ സർക്കാർ ശക്തമായ താക്കീത് നൽകണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

ALSO READ- ഇനി തെലുങ്ക് സിനിമകളിലേക്കില്ല; പുതിയ തീരുമാനവുമായി നയൻതാര; കാരണമിതാണ്!

സ്ത്രീരൂപത്തിലുള്ള ഒരു അവാർഡിനോട് താൽപര്യമില്ലെങ്കിൽ അദ്ദേഹം അത് സ്വീകരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കർ മാത്രം വാങ്ങിയാൽ മതി. അത് കിട്ടുന്ന വരെ അഭിനയിച്ചാൽ മതിയെന്നും ഭാഗ്യലക്ഷ്മി പറയുകയാണ്.

നടൻ സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം ചലച്ചിത്ര പുരസ്‌കാര വേദിയിൽ അലൻസിയർ എന്ന നടൻ നടത്തിയ പരാമർശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നായിരുന്നു. സോഷ്യൽമീഡിയയിലാണ് ഇക്കാര്യം കുറിച്ചത്.

ALSO READ- മമ്മൂക്കയൊക്കെ ഈ സീൻ പണ്ടേ വിട്ടതാ! സദസിനെ കൈയ്യിലെടുക്കുന്ന കൗമാരക്കാരൻ; കോളേജ് ഡേയിലെ മമ്മൂട്ടി ചിത്രം വൈറൽ!

നടൻ ഹരീഷ് പേരടിയാകട്ടെ, ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി, എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് അലൻസിയറെ. മഹാനടനെ..ഒരു പെൺ പുരസ്‌ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിം ഗം ഉ ദ്ധ രിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാ ന സികരോ ഗം മൂ ർ ച്ചി ച്ചതിന്റെ ലക്ഷണമാണ്..അതിന് ചികൽസിക്കാൻ നിരവധി മാ ന സിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്.

അല്ലങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിം ഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്.

രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ് എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ ഒരു വിരുദ്ധതയും ഇല്ലന്നും, ഇപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും അലൻസിയർ പറയുകയാണ്.

Advertisement